Kerala

ആശുപത്രിയില്‍ മരുന്നുകടത്ത് കണ്ടെത്തി; ജീവനക്കാരി മരിച്ചനിലയില്‍

ആലപ്പുഴ കാര്‍ത്തികപളളി ആയുര്‍വ്വേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി അരുണയെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:  ആയുര്‍വ്വേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി മരിച്ചനിലയില്‍. ആലപ്പുഴ കാര്‍ത്തികപളളി ആയുര്‍വ്വേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി അരുണയെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

മരുന്നു കടത്ത് നടക്കുന്നതായുളള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ഇന്ന് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ മരുന്നു കുപ്പികള്‍ വെളളം നിറച്ചനിലയിലാണ് കണ്ടെത്തിയതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മരുന്ന് കടത്തിയത് സിപിഎം നേതാവിന്റെ കടയിലേക്കെന്ന്  കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം കോണ്‍ഗ്രസ്- ബിജെപി നേതാക്കളുടെ മാനസിക പീഡനമാണ് മരണകാരണമെന്നാണ് സിപിഎം ആരോപണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലാദ്യം;6000 മെഗാവാട്ട് കടന്നു, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ ആരോപണം; പവന്‍ ഖേരയുടെ മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്ത് സുപ്രീംകോടതി

'ഗംഭീറിനെ താരങ്ങൾക്ക് പേടിയാണ്': ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് മുനാഫ് പട്ടേൽ

തേൻ ചൂടാക്കിയാൽ വിഷം!

പാളയത്തെ പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്ന് ഓട്ടോയില്‍ കടന്നു, മലപ്പുറം സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

SCROLL FOR NEXT