Kerala

ആശുപത്രിയുടെ മൂന്നാംനിലയില്‍ മദ്യപന്റെ ആത്മഹത്യ ഭീഷണി; ഒരു മണിക്കൂര്‍ മുള്‍മുനയില്‍, തന്ത്രപൂര്‍വ്വം കയറിട്ട് കെട്ടി താഴെയിറക്കി

കായംകുളം താലൂക്ക് ആശുപത്രിയുടെ മൂന്നാം നിലയില്‍ കയറി മദ്യപാനിയുടെ ആത്മഹത്യ ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:  കായംകുളം താലൂക്ക് ആശുപത്രിയുടെ മൂന്നാം നിലയില്‍ കയറി മദ്യപാനിയുടെ ആത്മഹത്യ ഭീഷണി. ഒരു മണിക്കൂറോളം ഭീഷണി ഉയര്‍ത്തിയ യുവാവിനെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും കയറിട്ടു കെട്ടി താഴെ ഇറക്കി. ആശുപത്രിയില്‍ ഏറെ നേരം പ്രശ്‌നമുണ്ടായിട്ടും പൊലിസ് എത്താഞ്ഞതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

ആശുപത്രിയുടെ തൊട്ടരികിലുളള ബാറില്‍ കയറിയാണ് ഇയാള്‍ മദ്യപിച്ചത്. ഇവിടെ ബഹളം ഉണ്ടാക്കുകയും അടിപിടിക്കിടെ ഇയാള്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇയാളെ ആംബുലന്‍സില്‍ കയറ്റി കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നു. പ്രാഥമിക ചികിത്സയ്ക്കിടെ, ഇറങ്ങിയോടിയ ഇയാള്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

തനിക്ക് നീതി കിട്ടണം, അല്ലെങ്കില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ബാറില്‍ തന്നെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്നതായിരുന്നു ഇയാളുടെ ആവശ്യം. അതിനിടെ ഇവിടെ ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് തന്ത്രപൂര്‍വ്വം നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT