Kerala

ഇഎന്‍ മോഹന്‍ദാസ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ; കൊല്ലത്ത് ബാലഗോപാല്‍ തുടരും

രണ്ടുതവണ ജില്ലാ സെക്രട്ടറിയായിരുന്ന പിപി വാസുദേവന് പകരമാണ് മോഹന്‍ദാസിനെ തെരഞ്ഞെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇഎന്‍ മോഹന്‍ദാസിനെ തെരഞ്ഞെടുത്തു. 37 അംഗ കമ്മറ്റിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനുവടക്കം 11 പുതുമുഖങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ ഇടംനേടിയിട്ടുണ്ട്. 

ഇ പദ്മാക്ഷന്‍, എന്‍ കണ്ണന്‍, കെ ഭാസ്‌കരന്‍, പ്രമോദ് ദാസ്, കെപി ശങ്കരന്‍, പി കെ ഖലീമുദ്ദീന്‍, ബി മുഹമ്മദ് റസാക്ക്, വിപി സോമസുന്ദരന്‍, ടിപി സത്യന്‍, വിടി സോഫിയ, വിപി സാനു എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെത്തിയ പുതുമുഖങ്ങള്‍.

കെഎന്‍ ബാലഗോപാല്‍, ഇ എന്‍ മോഹന്‍ദാസ് എന്നിവര്‍

രണ്ടുതവണ ജില്ലാ സെക്രട്ടറിയായിരുന്ന പിപി വാസുദേവന് പകരമാണ് മോഹന്‍ദാസിനെ തെരഞ്ഞെടുത്തത്. ശാരീരിക അവശതകളാണ് വാസുദേവന്‍ സ്ഥാനമൊഴിയാന്‍ കാരണമായതെന്നാണ് സൂചന. അസുഖം മൂലം നേരത്തെ രണ്ടു തവണ ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നും വാസുദേവന്‍ അവധിയെടുത്തപ്പോള്‍ മോഹന്‍ദാസാണ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. പിപി വാസുദേവനെ ജില്ലാ കമ്മിറ്റി അംഗമായി നിലനിര്‍ത്തിയിട്ടുണ്ട്

കൊല്ലം ജില്ലാ സെക്രട്ടറിയായി കെ എന്‍ ബാലഗോപാല്‍ തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബാലഗോപാല്‍ ജില്ലാ സെക്രട്ടറിയാകുന്നത്. ജില്ലാ കമ്മറ്റിയുടെ അംഗസഖ്യ 42 ല്‍ നിന്ന് 45 ആക്കി. നാലു പേരേ ജില്ലാ കമ്മറ്റിയില്‍ ഒഴിവാക്കി. ഏഴു പേരെ പുതുതായി ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗമായതിനാല്‍ സൂസന്‍ കോടിയെ ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം'; സ്ത്രീകളെ പൊതുരംഗത്തിറക്കിയാല്‍ വന്‍ നാശമെന്ന് കാന്തപുരം

മദ്യപാനത്തിനിടെ തര്‍ക്കം; പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

'കളി മറന്ന്' കൊല്ലം സെയ്‌ലേഴ്‌സ്; ഏഴ് വിക്കറ്റ് വിജയവുമായി ട്രിവാൺഡ്രം റോയൽസ്

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പിടിയിൽ

'സിജെപി സ്ഥാപകർ വിശുദ്ധരൊന്നുമല്ല; അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ട്' : സോനം വാങ്ചുക്