Kerala

ഇടതുപക്ഷം രാഹുലിനെ പിന്തുണക്കണം; പ്രാദേശികതയല്ല ദേശീയതയാണ് പ്രധാനമെന്ന് സച്ചിദാനന്ദൻ

അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നു​ പ​ക​രം ഇ​ട​തു​പ​ക്ഷം അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ​നി​ര രാ​ഹു​ലിനെ പി​ന്തു​ണ​ക്കു​ന്ന​ത്​ സ്വ​പ്​​നം കാ​ണാ​തി​രി​ക്കാ​ൻ ത​നി​ക്കാ​കു​ന്നി​​ല്ലെ​ന്ന്​ സ​ച്ചി​ദാ​ന​ന്ദ​ൻ

Author : സമകാലിക മലയാളം ഡെസ്ക്

കോ​ട്ട​യം: അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നു​ പ​ക​രം ഇ​ട​തു​പ​ക്ഷം അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ​നി​ര രാ​ഹു​ൽ ഗാ​ന്ധി​യെ പി​ന്തു​ണ​ക്കു​ന്ന​ത്​ സ്വ​പ്​​നം കാ​ണാ​തി​രി​ക്കാ​ൻ ത​നി​ക്കാ​കു​ന്നി​​ല്ലെ​ന്ന്​ ക​വി കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ. നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി​യാ​യോ വ​രു​ന്ന ലോ​ക്​​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യോ രാ​ഹു​ലി​നെ പ്ര​തി​പ​ക്ഷ​നി​ര ഒ​ന്ന​ട​ങ്കം പി​ന്തു​ണ​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്​​ ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ൽ രാ​ഹു​ൽ വി​ജ​യി​ക്കു​ന്ന​തി​നു​ വേ​ണ്ടി​യ​ല്ലെ​ന്നും ജ​നാ​ധി​പ​ത്യ ഐ​ക്യ​മെ​ന്ന ആ​ശ​യം നി​ല​നി​ൽ​ക്കു​ന്ന​തി​ന്റെ അ​നി​വാ​ര്യ​ത മൂ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം ഫെയ്‌സ്ബുക്കില് കുറിച്ചു. 

എ​ല്ലാ​വ​ർ​ക്കും അ​തി​ൽ​നി​ന്ന്​ നേ​ട്ട​മു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ ഇ​ട​തു​പ​ക്ഷം അ​ൽ​പം ഉ​ദാ​ര​ത കാ​ട്ടു​ന്ന​തി​നൊ​പ്പം പ്രാ​ദേ​ശി​ക താ​ൽ​പ​ര്യ​ത്തെ​ക്കാ​ൾ ദേ​ശീ​യ താ​ൽ​പ​​ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണം. ഒ​രു പു​ന​ർ​വി​ചി​ന്ത​നം ഇ​നി​യും സാ​ധ്യ​മാ​ണെ​ന്ന പ്ര​ത്യാ​ശ​യും സ​ചി​ദാ​ന​ന്ദ​ൻ പ​ങ്കു​വെ​ക്കു​ന്നു. സി​പിഎം മു​ഖ​പ്പ​ത്രം ദേ​ശാ​ഭി​മാ​നി​യും (പി​ന്നീ​ട്​ തെ​റ്റ്​ അം​ഗീ​ക​രി​ച്ചെ​ങ്കി​ലും) മു​തി​ർ​ന്ന നേ​താ​വ്​ വി​എ​സ് അ​ച്യു​താ​ന​ന്ദ​നും ബിജെ​പി​യു​ടെ സ്വ​ര​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തി​ലും അ​വ​രി​ൽ​നി​ന്ന്​ ക​ട​മെ​ടു​ത്ത അ​ധി​ക്ഷേ​പ​വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലു​മു​ള്ള ആ​ശ​ങ്ക​യും അ​ദ്ദേ​ഹം മ​റ​ച്ചു​വെ​ക്കു​ന്നി​ല്ല.

എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും ട്രോ​ളു​ക​ളി​ൽ ഒ​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ളും ധ്വ​നി​യും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദേ​ശീ​യ രാ​ഷ്​​ട്രീ​യം ശ​ക്തി​പ്പെ​ടു​മെ​ന്നോ ആ​രോ​ഗ്യ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​കു​മെ​ന്നോ​യു​ള്ള പ്ര​തീ​ക്ഷ അ​സ്​​ഥാ​ന​ത്താ​കു​ക​യാ​ണ്. സ്വ​ജീ​വ​ൻ ത​ന്നെ അ​പ​ക​ട​ത്തി​ലാ​യ കാ​ല​ത്ത്, ന​മ്മ​ൾ ന​ട​ത്തു​ന്ന ചെ​റു​ത്തു​നി​ൽ​പു​ക​ളെ​ല്ലാം വ്യ​ർ​ഥ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത്​ മൂ​ല​മാ​ണ്​ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ദേ​ശീ​യ നേ​താ​വെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം പ്രാ​ദേ​ശി​ക സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങ​രു​താ​യി​രു​ന്നു. അ​ല്ലെ​ങ്കി​ൽ ഇ​ട​തു​ പ്ര​ചാ​ര​ണം തു​ട​ങ്ങു​ന്ന​തി​ന്​ മു​മ്പ്​ സ്​​ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്ക​ണ​മാ​യി​രു​ന്നെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.   .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT