Kerala

ഇടമലയാറില്‍ ജലനിരപ്പ് സംഭരണശേഷി കടന്നു; പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത

ഇടമലയാറില്‍ ജലനിരപ്പ് സംഭരണശേഷി കടന്നു - പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇടമലയാര്‍ ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണശേഷി കടന്നു. 169 മീറ്ററാണ് പരമാവധി ജലസംഭരണശേഷി. നിലവില്‍ 169.02 മീറ്റര്‍ വെള്ളമാണ് ഡാമിലുള്ളത്.

ജലനിരപ്പുയര്‍ന്നതോടെ തുറന്നുവിടുന്നതിന്റെ അളവ് വര്‍ധിപ്പിക്കും. 50 സെന്റീമീറ്റര്‍ വീതമായിരുന്നു പുറത്തുവിട്ടത്. ഇത് 60 സെന്റിമീറ്ററാക്കാനാണ് നിലവിലെ തീരുമാനം. പെരിയാറിന്റെ സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ഭൂതത്താന്‍ കെട്ടിലെയും ജലനിരപ്പില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. തുറന്നവിടുന്ന ജലത്തിന്റെ അളവ് വര്‍ധിപ്പിക്കും. ഇടുക്കി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നതോടെ പെരിയാറിലെ ജലനിരപ്പുയര്‍ന്നിട്ടുണ്ട്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT