Kerala

'ഇത് നിങ്ങള്‍ക്ക് മാത്രമേ സാധിക്കൂ, വല്ലാത്തൊരു തൊലിക്കട്ടി തന്നെ'; മദ്യപാനിയെന്ന പ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കും: സിദ്ദിഖ് (വീഡിയോ)

താന്‍ മദ്യപാനിയാണെന്നുളള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: താന്‍ മദ്യപാനിയാണെന്നുളള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്. കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുളള മരുഭൂമി യാത്രയില്‍ താന്‍ മദ്യപിച്ചു എന്ന പ്രചാരണമാണ് നടക്കുന്നത്. ഇത് ദുഷ്പ്രചാരണമാണെന്നും ഇത് നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ടി സിദ്ദിഖ് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

ഇങ്ങനെ ഒരു വിശദീകരണം നല്‍കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ചിരിയാണ് തോന്നുന്നത്. 20-ാം തീയതിയാണ് ദുബായിലെത്തുന്നത്. ഇന്‍കാസിന്റേത് ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു സന്ദര്‍ശനം. മദ്യപാനിയാക്കി കാണിക്കാനുളള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ശ്രമങ്ങളെ തളളിക്കളയുന്നു. അത്തരം ശ്രമങ്ങള്‍ക്ക് വശപ്പെട്ട് പോവില്ലെന്നും സിദ്ദിഖ് പറഞ്ഞു.

'മാന്യന്മാരായിട്ടുളള ആളുകളെ മദ്യപാനികളാക്കി ചിത്രീകരിക്കാന്‍ നിങ്ങള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. വല്ലാത്തൊരു തൊലിക്കട്ടി തന്നെ.എനിക്ക് ഇക്കാര്യത്തില്‍ അവരോട് സഹതാപമാണ് തോന്നുന്നത്. ഞാന്‍ ജീവിതത്തില്‍  ഇതുവരെ മദ്യപിച്ചിട്ടില്ല. ഇനി മദ്യപിക്കുകയുമില്ല. അതൊരു ജീവിതനിഷ്ഠയാണ്. എന്നെ മദ്യപാനിയാക്കാമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിചാരിച്ചാല്‍, ആ ആക്കലിന് വിധേയമാകാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ മദ്യപാനിയാണെന്ന് തെളിയിക്കാന്‍ ഉത്തരവാദിത്തപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ഒരു അവസരം നല്‍കുന്നു. ഇതിന്റെ ഭാഗമായി എനിക്കെതിരെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കും'- ടി സിദ്ദിഖ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT