Kerala

ഇത്തവണ ശരിക്കും പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ച് ജോയ് മാത്യു

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ മുന്‍കൈ എടുത്ത പിണറായി വിജയന്‌ സെല്യൂട്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 22 ദിവസമായി നഴ്‌സുമാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍ന്നതില്‍ അഭിവാദ്യം അര്‍പ്പിച്ച് നടന്‍ ജോയ്മാത്യു. നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ മുന്‍കൈ എടുത്ത പിണറായി വിജയന്‌
സെല്യൂട്ട് എന്നായിരുന്നു ജോയ് മാത്യുവിന്റെ ഫെയസ് ബുക്ക് പോസ്റ്റ്

നഴ്‌സുമാരുടെ സമരത്തിന് പിന്തുണയറിയിച്ച് നേരത്തെയും ജോയ്മാത്യു രംഗത്തെത്തിയിരുന്നു. അന്നത്തെ ജോയ്മാത്യുവിന്റെ  പോസ്റ്റ്ചുവടെ

മരിക്കുമെന്നുറപ്പായിട്ടും മക്കള്‍ അവരുടെ വൃദ്ധ മാതാപിതാക്കളെ
ചികില്‍സക്കായി കൊണ്ടുവരുന്നതും കാത്തിരിക്കുന്ന സ്വകാര്യ ആശുപത്രികളാണധികവും രോഗിക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ചാലും
ഒരാഴ്ച്ചയെങ്കിലും വെന്റിലേറ്റര്‍ എന്ന
സൗകര്യം കൂടി ചെയ്തുകൊടുത്തിട്ടേ
ബില്ല് സെറ്റില്‍ ചെയ്യാന്‍ അത് കിടപ്പാടം വിറ്റിട്ടാണെങ്കില്‍ പ്പോലും അനുവദിക്കൂ
എന്നൊരു കനിവുകൂടി കാണിക്കാറുണ്ട്
ഇങ്ങിനെ കഴുത്തറപ്പന്‍ ബില്ലുകള്‍ നല്‍കി പണം വാങ്ങിക്കുന്നുണ്ടെങ്കിലും
വിദഗ്ദരായ
ഡോക്റ്റര്‍മാരെ ജോലിക്ക് വെക്കുക, കനത്ത തുക ശമ്പളമായി നല്‍കുക എന്നീ പുണ്യകര്‍മ്മങളും
സ്വകാര്യ ആശുപത്രികള്‍ നിര്‍വ്വഹിക്കുന്നുണ്ട് എന്ന
കാര്യം പറയാതെ വയ്യ
എന്നാല്‍ ഡോക്റ്റര്‍മാരോടൊപ്പം രാപ്പകല്‍ വ്യത്യാസമില്ലാതെ
ജോലി ചെയ്യാനും രോഗികളെ ശുശ്രൂഷിക്കാനും നഴ്‌സ്മാര്‍ എന്നൊരു വിഭാഗം കൂടിയേ തീരു സിനിമയിലും സാഹിത്യത്തിലുമൊക്കെ മാലാഖമാര്‍ എന്ന് നമ്മള്‍ വാഴ്തുന്ന ഇവര്‍ക്ക് ലഭിച്ച് കൊണ്ടിരുന്ന വേതനം എത്രയാണെന്ന് നാം അറിഞ്ഞിരിക്കേണ്ടതാണ് 
സര്‍ക്കാര്‍ 
ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനവും
മറ്റ് ആനുകൂല്യങ്ങളുമായി തട്ടിച്ച് നോക്കിയാല്‍ നമ്മളെ അമ്പരപ്പിക്കുന്ന വ്യത്യാസമാണത്അതുകൊണ്ടുതന്നെ അവരുടെ സമരം
ന്യായമാണ് 
ലോകം മലയാളിയെ തിരിച്ചറിയുന്നത് ടൂറിസ്റ്റുകളെ കെണിയിലാക്കുന്ന ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന പരസ്യവാചകത്തിലല്ല, മറിച്ച് ലോകത്തെവിടെയും ആതുരസേവനത്തില്‍ മറ്റേത് രാജ്യക്കാരേയും പിന്നിലാക്കുന്ന മലയാളി നഴ്‌സുമാരുടെ സേവന സന്നദ്ധതയിലാണ്.
അതുകൊണ്ടു തന്നെ എന്റെ സര്‍വ്വ പിന്തുണയും നഴ് സുമാരുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക്
സ്വകാര്യ ആശുപത്രി 
മാനേജ്‌മെന്റ്കള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം
ബംഗാളില്‍
നിന്നും നഴ്‌സിംഗ് ജോലിക്ക് ആളെ കിട്ടുകയില്ല 
അതുകൊണ്ടുതന്നെ നഴ് സുമാര്‍ 
സമരം നിര്‍ത്തരുത്.

P S : ഇതില്‍ പിണറായി വിരുദ്ധത ചേര്‍ക്കാതെ ഉപയോഗിക്കാവുന്നതാണ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT