Kerala

ഇനി ദിലീപ് പുറത്ത് നിന്ന് വിചാരണ നേരിടട്ടേ: സെബാസ്റ്റ്യന്‍ പോള്‍

ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന് തിരിച്ചടിയായി കാണേണ്ടതില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേസില്‍ പെട്ട വ്യക്തിക്ക് നിയമം നല്‍കുന്ന എല്ലാ പരിഗണനയും ദിലീപിനും അവകാശപ്പെട്ടതാണ്. ഇനി ദിലീപ് പുറത്ത് നിന്ന് വിചാരണ നേരിടട്ടേയെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ ദിലീപിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോള്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

എന്നാല്‍, ദിലീപിന് ജാമ്യം ലഭിച്ചതില്‍ വലിയ ആഹ്‌ളാദമില്ല. ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് ദിലീപിനും ലഭിച്ചത്. ഇതിലൂടെ ജാമ്യത്തിന് അര്‍ഹത ദിലീപിന് ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന് തിരിച്ചടിയായും കാണേണ്ടതില്ല. കേസിലെ പ്രധാന തെളിവായ മൊബൈല്‍ഫോണ്‍ കണ്ടെത്തേണ്ടതുണ്ട്. ആ വഴിക്ക് അന്വേഷണം നടക്കട്ടെയെന്നും സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹരേഖ; ആന്റോ ഒന്നാം പ്രതി; പൊലീസ് നടപടി അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നത്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'സ്വാതന്ത്ര്യസമര സേനാനി വെടിയുണ്ടകള്‍ നേരിട്ടതുപോലെ...'; മഹുവ മൊയ്ത്രക്കെതിരെ വീണ്ടും മുട്ടയേറ്

'മഞ്ജുവാര്യര്‍ പാലിക്കുന്ന മൗനവും സമചിത്തതയും ഒരു സ്ത്രീയുടെ ഔദാര്യം മാത്രമാണ്'

ചായ മുതൽ ബീഫ് വരെ; ആർത്തവദിനങ്ങളിൽ അകറ്റിനിർത്തേണ്ട ഭക്ഷണങ്ങൾ