Kerala

ഇനി ഫിറ്റായാലും ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ തിരിച്ചറിയാം

ഓണത്തിനു മുന്‍പു സംസ്ഥാനത്തെ എല്ലാ ബവ്‌റിജസ് ഔട്ട്‌ലെറ്റുകളും ഒരേ നിറത്തിലാക്കാനാണു സര്‍ക്കാര്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഓണത്തിനു മുന്‍പു സംസ്ഥാനത്തെ എല്ലാ ബവ്‌റിജസ് ഔട്ട്‌ലെറ്റുകളും ഒരേ നിറത്തിലാക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഇതോടെ എവിടെ നിന്നായാലും ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ തിരിച്ചറിയാനാകും.

ചുവപ്പു നിറത്തില്‍ മഞ്ഞയും നീലയും വരകളാകും ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കുക. ലോഗോയും ബെവ്‌കോ എന്ന എഴുത്തും ഒരേ രീതിയില്‍. വെളിച്ചത്തിന്റെ ലഭ്യതയനുസരിച്ച് കൗണ്ടറിന് ഉള്‍വശം ഇഷ്ടമുള്ള നിറം നല്‍കി ആകര്‍ഷകമാക്കാം. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇതിനായി ചെലവഴിക്കാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം, വിജയരാഘവന്‍ പത്ത് മിനിറ്റ് സംസാരിച്ചാല്‍ എനിക്ക് അയ്യായിരം വോട്ട് കൂടും'

വേഷം മുണ്ടും ബ്ലൗസും; കേസാകുമെന്ന് പേടിച്ച് എതിര്‍ത്തില്ല, കുറേ കരഞ്ഞു; ഇന്നത്തെ ധൈര്യം അന്നില്ലായിരുന്നു: മഞ്ജു പത്രോസ്

'ദുൽഖർ എന്നെ സോംബി എന്നാണ് വിളിച്ചിരുന്നത്; എപ്പോൾ കണ്ടാലും അത് മാത്രമേ അവന്റെ വായിൽ നിന്ന് വരുകയുള്ളൂ'

പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കാം, ആരോഗ്യ ഗുണങ്ങൾ ഏറെ

അവയവദാനം; അഞ്ചില്‍ നാല് പേരും സ്ത്രീകള്‍, സ്വീകര്‍ത്താക്കളില്‍ മുന്നില്‍ പുരുഷന്‍മാര്‍

SCROLL FOR NEXT