Kerala

ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കാത്ത നാടായി കേരളം മാറി; മലയാളിയുടെത് തലതിരിഞ്ഞ സമീപനം; പിസി ജോര്‍ജ്ജ്

രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തിലെ 20 സീറ്റില്‍ 19 എണ്ണത്തിലും വിജയിച്ചത് കോണ്‍ഗ്രസാണ്. ഇത് മലയാളിയുടെ തലതിരിഞ്ഞ സമീപനത്തിന്റെ ഭാഗമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ നരേന്ദ്രമോദിയെ വലിയ ഭൂരിപക്ഷത്തില്‍ അധികാരമേറ്റിയപ്പോള്‍ ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കാത്ത നാടായി കേരളം മാറിയെന്ന് പിസി ജോര്‍ജ്ജ്. രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തിലെ 20 സീറ്റില്‍ 19 എണ്ണത്തിലും വിജയിച്ചത് കോണ്‍ഗ്രസാണ്. ഇത് മലയാളിയുടെ തലതിരിഞ്ഞ സമീപനത്തിന്റെ ഭാഗമാണ്. മലയാളി മനസ്സൊന്ന മാറ്റിപിടിക്കണം. ഇന്ത്യയുടെ ഭാഗമാണ് കേരളമെന്ന് ഓര്‍ക്കണം. ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കുന്ന ജനതയായി കേരളം മാറണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. 

രാജ്യത്ത് അഞ്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എത്രയോ സര്‍ക്കാരുകള്‍ മാറി മറഞ്ഞുവന്നു. പക്ഷെ എല്ലാ സര്‍ക്കാരും വാചകമടിക്കുകയല്ലാതെ വാക്ക് പാലിക്കാറില്ലായിരുന്നു. എന്നാല്‍  നരേന്ദ്രമോദിയെന്ന വലിയ മനുഷ്യന്‍ തെരഞ്ഞടുപ്പ് കാലത്ത് എന്ത് പറഞ്ഞോ അത മുഴുവന്‍ നടപ്പാക്കി. ഇന്ന് ഇന്ത്യ സാമ്പത്തികരംഗത്ത് ലോകത്തിന് മുന്നില്‍ അഞ്ചാമത്തെ രാഷ്ട്രമാണ്. നേരത്തെ മറ്റ് രാജ്യങ്ങള്‍ക്ക് മുന്‍പില്‍ കൈക്കൂപ്പി നിന്ന ഇന്ത്യ ഇപ്പോള്‍ മറ്റ് രാഷ്ട്രങ്ങള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുകയാണെന്നും ജോര്‍ജ്ജ് പറഞ്ഞു.

ഉത്തേരന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ ബിജെപിയെ പഴിക്കുന്നതില്‍ കാര്യമില്ല. കോടിക്കണക്കിന് ജനങ്ങളുള്ള ഇന്ത്യയില്‍ ആഞ്ചോ ആറോ കൊലപാതകങ്ങള്‍ വെച്ചിട്ട് ആ പാര്‍ട്ടിയെ പഴിപറയുകയാണ്. പ്രാദേശികമായ പ്രശ്‌നങ്ങളാവാം ഇത്തരത്തിലുള്ള കൊലപാതകത്തിന് കാരണമാകുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT