കൊച്ചി : ഇന്ധനം, സ്‌പെയര്‍ പാര്‍ട്‌സ് അടക്കമുള്ളവയുടെ ചെലവ് താങ്ങാനാവാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒരാഴ്ചയ്ക്കകം നിരത്തൊഴിഞ്ഞത് 200 ഓളം സ്വകാര്യബസ്സുകള്‍. ദിനംപ്രതി മൂന്നു ബസുകളാണ് സര്‍വീസ് നിര്‍ത്തുന്നത്. ഈ മാസം 30 ന് ശേഷം 2000 ഓളം ബസുകള്‍ സര്‍വീസ് നിര്‍ത്താനാണ് ആലോചിക്കുന്നതെന്ന് ബസുടമകളുടെ സംഘടനകള്‍ പറയുന്നു.
1980 ല്‍ 35,000 ബസുകള്‍ ഉണ്ടായിരുന്നത് 2011 ല്‍ 17,600 ആയും, 2017ല്‍ 14,800 ഉം ആയി കുറഞ്ഞു. ഒരു വര്‍ഷം ശരാശരി എട്ടുലക്ഷം വാഹനങ്ങള്‍ നിരത്തിലിറങ്ങുമ്പോള്‍ അതില്‍ ബസ്സുകള്‍ രണഅട് ശതമാന്തതില്‍ താഴെയാണ്. 10 വര്‍ഷത്തിനിടെ 9000 സ്വകാര്യ ബസുകളും 900 കെഎസ്ആര്‍ടിസി ഷെഡ്യൂളുകളും സര്‍വീസ് നിര്‍ത്തി. ചാര്‍ജ് വര്‍ധന നടപ്പാക്കിയ മാര്‍ച്ചിന് ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ 10 മുതല്‍ 20 ശതമാനം വരെ കുറവുണ്ടായതായും സംഘടന ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.
2015 ഫെബ്രുവരിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 48 രൂപയാണ് ഉണ്ടായിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അത് 80 രൂപയിലേക്കെത്തി. ഇന്ധന ചെലവില്‍ മാത്രം പ്രതിദിനം 2000 രൂപയുടെ അധിക ബാധ്യത ഉണ്ടാകുന്നതായും ബസ്സുടമകള്‍ വ്യക്തമാക്കി. അതേസമയം ബസ്സുകള്‍ നിര്‍ത്തലാക്കുന്നത് യാത്രാപ്രശ്‌നം രൂക്ഷമാക്കുകയും, ബസുകളെ ആശ്രയിക്കുന്ന സാധാരണക്കാരെയും വിദ്യാര്‍ത്ഥികളെയും വലക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates