Kerala

ഇപ്പോള്‍ എതിര്‍ക്കുന്ന മാന്യന്‍മാര്‍ ഇത്രയും കാലം ഏത് സമാധിയില്‍ ആയിരുന്നു; ബല്‍റാമിന് കോണ്‍ഗ്രസ് എംഎല്‍എയുടെ മറുപടി

'ഞാന്‍ മാത്രം മാന്യന്‍', മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാര്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന 'ആദര്‍ശ രാഷ്ട്രീയത്തോട് ' അശേഷം താല്‍പര്യമില്ല എന്ന് മാത്രം പറയട്ടെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ വിടി ബല്‍റാമിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ റോജി എം ജോണ്‍.കഴിഞ്ഞ 9 മാസത്തോളമായി ഓര്‍ഡിനന്‍സായും, ബില്ല് ആയും കേരളത്തില്‍ നിലനിന്ന വിഷയമാണ്. അതില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടിന്റെ ഉത്തരവാദിത്വം ഇന്ന് ക്രമപ്രശ്‌നം ഉന്നയിക്കുന്നവര്‍ക്കും, വിയോജനവും പ്രതിഷേധവും രേഖപ്പെടുത്തുന്നവര്‍ക്കും, ഞാനടക്കമുള്ള എല്ലാ ജനപ്രതിനിധികള്‍ക്കും, നേതാക്കാന്‍മാര്‍ക്കും ഉണ്ടെന്നും ജോണ്‍ വ്യ്ക്തമാക്കി.

വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളില്‍ ഉന്നയിച്ച് ചര്‍ച്ച ചെയ്യാതെ 'അവസരം' നോക്കി പൊതു സമൂഹത്തില്‍പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി 'ഞാന്‍ മാത്രം മാന്യന്‍', മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാര്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന 'ആദര്‍ശ രാഷ്ട്രീയത്തോട് ' അശേഷം താല്‍പര്യമില്ല എന്ന് മാത്രം പറയട്ടെ.'ലൈക്' കള്‍ക്കും, കയ്യടിക്കും വേണ്ടി ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനില്ല. പാര്‍ട്ടി തീരുമാനത്തെ ജനം വിമര്‍ശിക്കുമ്പോള്‍ അത് ഏറ്റെടുക്കാനും തയ്യാറാണെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്്റ്റിന്റെ പൂര്‍ണരൂപം

കരുണ  കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിഷയങ്ങള്‍ ഇന്നലെ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. കഴിഞ്ഞ 9 മാസത്തോളമായി ഓര്‍ഡിനന്‍സായും, ബില്ല് ആയും കേരളത്തില്‍ നിലനിന്ന വിഷയമാണ്. അതില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടിന്റെ ഉത്തരവാദിത്വം ഇന്ന് ക്രമപ്രശ്‌നം ഉന്നയിക്കുന്നവര്‍ക്കും, വിയോജനവും പ്രതിഷേധവും രേഖപ്പെടുത്തുന്നവര്‍ക്കും, ഞാനടക്കമുള്ള എല്ലാ ജനപ്രതിനിധികള്‍ക്കും, നേതാക്കാന്‍മാര്‍ക്കും ഉണ്ട്. ഇന്ന് വിയോജനം രേഖപ്പെടുത്തുന്ന ആരെങ്കിലും ഈ കാലയളവില്‍ ഏതെങ്കിലും പാര്‍ട്ടി വേദികളിലൊ പാര്‍ലമെന്ററി പാര്‍ട്ടിയിലൊ വിഷയം ഉന്നയിച്ചിരുന്നോ? ബില്ല് ചര്‍ച്ചക്കെടുത്ത ദിവസം രാവിലെയും UDF MLA മാര്‍ പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ചേര്‍ന്നിരുന്നു. ഈ വിഷയം അപ്പോഴും ഉന്നയിക്കുവാന്‍ ഇപ്പോള്‍ ആദര്‍ശം പറയുന്ന ആരും തയ്യാറായില്ല. സ്വന്തം അഭിപ്രായം ബന്ധപ്പെട്ട തലങ്ങളില്‍ ഉന്നയിച്ചാല്‍ 'കടക്ക് പുറത്ത് ' എന്ന് പറയുകയൊ 'Capital Punishment' നടപ്പിലാക്കുകയൊ ചെയ്യുന്ന നേതൃത്വമല്ല കോണ്‍ഗ്രസിനും യു ഡി എഎഫിനും ഉള്ളത്.

മാനുഷിക പരിഗണന നല്‍കികൊണ്ട് യു ഡി എ ഫ് നേതൃത്യം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോള്‍ എതിര്‍ക്കുന്ന മാന്യന്‍മാര്‍ ഇത്രയും കാലം ഏത് സമാധിയില്‍ ആയിരുന്നു? വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളില്‍ ഉന്നയിച്ച് ചര്‍ച്ച ചെയ്യാതെ 'അവസരം' നോക്കി പൊതു സമൂഹത്തില്‍പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി 'ഞാന്‍ മാത്രം മാന്യന്‍', മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാര്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന 'ആദര്‍ശ രാഷ്ട്രീയത്തോട് ' അശേഷം താല്‍പര്യമില്ല എന്ന് മാത്രം പറയട്ടെ.

'ലൈക്' കള്‍ക്കും, കയ്യടിക്കും വേണ്ടി 
ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനില്ല. പാര്‍ട്ടി തീരുമാനത്തെ ജനം വിമര്‍ശിക്കുമ്പോള്‍ അത് ഏറ്റെടുക്കാനും തയ്യാറാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

എയർ പോർട്ടിൽ ബയോമെട്രിക് സൗകര്യം ഇനി ലഭിക്കില്ല; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കുവൈത്ത്

'മമ്മൂക്കയോടൊപ്പം പേര് കേട്ടപ്പോള്‍ തന്നെ സന്തോഷം'; അംഗീകാരം മുന്നോട്ടു പോകാനുള്ള ധൈര്യമെന്ന് ആസിഫ് അലി

'എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു'

ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം; ലോകകപ്പ് നേടിയ വനിതാ ടീം പ്രധാനമന്ത്രിയെ കാണും

SCROLL FOR NEXT