Kerala

ഇവര്‍ സണ്ണി ലിയോണിയെ കാണാനെത്തിയ ആള്‍ക്കൂട്ടം; ശബരിമല പ്രതിഷേധക്കാരെന്ന സംഘ്പുത്രന്‍ പ്രചാരണത്തെ പൊളിച്ചടുക്കി സൈബര്‍ലോകം

ഇവര്‍ സണ്ണി ലിയോണിനെ കാണാനെത്തിയ ആള്‍ക്കൂട്ടം; ശബരിമല പ്രതിഷേധക്കാരെന്ന സംഘ്പുത്രന്‍ പ്രചാരണത്തെ പൊളിച്ചടുക്കി സൈബര്‍ലോകം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയവുമായി ബന്ധപ്പെട്ട കേരളത്തിലെ റോഡുകള്‍ സമരമുഖമാവുകയാണ്. നൂറ് കണക്കിന് ആളുകളാണ് സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

സുപ്രീം കോടതി വിധിക്കെതിരെ സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് പിണറായി വിജന്‍ വ്യക്തമാക്കിയതിന് എതിരാളികളുടെ അമ്പുകള്‍ മുഴുവന്‍ സര്‍ക്കാരിനെതിരെയാണ്. നിരവധി ഫെയ്‌സ്ബുക്ക് പേജുകളിലൂടെയാണ് ഇവരുടെ സൈബര്‍ ആക്രമണം. സംഘ്പുത്രന്‍, ത്രയംബകം, ശിവശക്തി എന്നിവ ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

സംഘപുത്രന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ബിജെപി കണ്ണൂരില്‍ നടത്തിയ പ്രതിഷേധ റാലിയില്‍ പങ്കെടുത്തത് ജനലക്ഷങ്ങള്‍ എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രം കൊച്ചിയിലേതാണ്. നടി സണ്ണി ലിയോണി കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങിനിടെ എത്തിയ ദൃശ്യങ്ങളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. ഈ ചിത്രത്തിന് പിന്നാലെ കണ്ണൂരില്‍ എവിടെ മെട്രോയെന്ന് ചോദിച്ച് ചിലരും രംഗത്ത് എത്തിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT