Kerala

'ഇഷ്ടമുളള ആളെ കണ്ടാല്‍ കയ്യിലുളള ടിക്കറ്റ് മുഴുവന്‍ വാങ്ങും'; മുരളിക്ക് അടിച്ചത് 60 ലക്ഷം രൂപ

കേരള ഭാഗ്യക്കുറി സ്ത്രീശക്തിയിലെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയാണ് ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഭാഗ്യദേവതയുടെ കടാക്ഷം വീണ്ടും പത്തനംതിട്ട സ്വദേശിക്ക്. ചന്ദനക്കുന്ന് കോളനിയെ മുരളിയെ തേടിയാണ് ഭാഗ്യം എത്തിയത്.
കേരള ഭാഗ്യക്കുറി സ്ത്രീശക്തിയിലെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയാണ് ലഭിച്ചത്. സമ്മാനര്‍ഹമായ ടിക്കറ്റ് ഇന്നലെ ജില്ലാ സഹകരണ ബാങ്കിന്റെ ശാഖയില്‍ ഏല്‍പിച്ചു. 

തടി കച്ചവടത്തിന്റെ ഇടനിലക്കാരനായ മുരളി തനിക്ക് ഇഷ്ടപ്പെടുന്ന ലോട്ടറി കച്ചവടക്കാരെ കണ്ടാല്‍ ഒരു ബുക്ക് ഉള്‍പ്പെടെ ഒട്ടേറെ ടിക്കറ്റുകള്‍ എടുക്കും. കഴിഞ്ഞ 13ന് ഉച്ചയോടെ തമിഴ്‌നാട് സ്വദേശിയായ വില്‍പനക്കാരനില്‍ നിന്ന് അയാളുടെ കൈവശം ഉണ്ടായിരുന്ന ടിക്കറ്റ് മുഴുവനായി വാങ്ങുകയായിരുന്നു. അതില്‍ നിന്നുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

പുഴയില്‍ വീണ മകനെ രക്ഷിക്കുന്നതിനിടെ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു; ഏഴുവയസുകാരനായി തിരച്ചില്‍

എന്‍ പ്രശാന്തിന്റെയും ബി അശോകിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; സലീം കുമാര്‍ ആശുപത്രിയില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കോഹ്‍ലിയുടെ പകരക്കാരൻ യശസ്വി ജയ്സ്വാൾ; വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' ജൂൺ 19 ന്; തിയറ്ററുകളിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

SCROLL FOR NEXT