Kerala

ഇസ്ലാമിലേക്കുള്ള മതംമാറ്റം; അംഗീകാരം നല്‍കാന്‍ അതോറിറ്റി മൂന്നു മാസത്തിനകം

ഇസ്ലാമിലേക്കുള്ള മതംമാറ്റം; അംഗീകാരം നല്‍കാന്‍ അതോറിറ്റി മൂന്നു മാസത്തിനകം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇസ്‌ലാം മതം സ്വീകരിച്ചവര്‍ക്കു മതംമാറിയതായി അംഗീകാരം നേടാനും ഡിക്ലറേഷന്‍ ലഭിക്കാനുമുള്ള അതോറിറ്റിയുടെ പ്രവര്‍ത്തനത്തിനുള്ള ചട്ടം മൂന്നു മാസത്തിനകം രൂപീകരിക്കുമെന്നു സര്‍ക്കാര്‍. ഹൈക്കോടതിയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. 

1937ലെ മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) നടപ്പാക്കല്‍ നിയമത്തിലെ നാലാം വകുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ പ്രകാരമാണിത്. ഒരു വ്യക്തി ഇസ്ലാമായി മതം മാറിയാല്‍ അതിനു ഡ്ിക്ലറേഷന്‍ നല്‍കാനുള്ള അധികാരം ഈ അതോറിറ്റിക്കായിരിക്കും. 

ക്രിസ്ത്യാനിയായി ജനിച്ച് ഹിന്ദുസ്ത്രീയെ വിവാഹം ചെയ്തു മൂന്നു വര്‍ഷം മുന്‍പ് ഇസ്‌ലാം മതം സ്വീകരിച്ച അബു താലിബ് എന്ന തദേവൂസിന്റെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. നിയമത്തില്‍ ചട്ടരൂപീകരണത്തെക്കുറിച്ചു പറയുന്നതിനാല്‍ നടപടികള്‍ക്കു സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു കോടതി വ്യക്തമാക്കി.

ഭാര്യയും മക്കളും ഇപ്പോഴും ക്രിസ്തുമത വിശ്വാസികളാണെങ്കിലും താന്‍ ഇസ്‌ലാം മതാചാരങ്ങള്‍ അനുഷ്ഠിച്ചാണു ജീവിക്കുന്നതെന്നു ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ഇസ്‌ലാം മതവിശ്വാസിയാണെന്നു തെളിയിക്കാവുന്ന ഔദ്യോഗിക രേഖകളില്ല. മുസ്‌ലിം വ്യക്തി നിയമം പിന്തുടര്‍ന്നു ജീവിക്കാനാണു താല്‍പര്യം. വ്യക്തിനിയമം നടപ്പാക്കല്‍ ചട്ടത്തിന്റെ നാലാംവകുപ്പില്‍ പറയുന്നതുപോലെ മതംമാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ (ഡിക്ലറേഷന്‍) മാത്രമേ പ്രശ്‌നത്തിനു പരിഹാരം സാധിക്കൂ. എന്നാല്‍, ഡിക്ലറേഷന്‍ നടത്തേണ്ട അധികാരി നിലവിലില്ലാത്ത അവസ്ഥയാണെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT