Kerala

ഈ പ്രവചനം കണ്ടായിരുന്നോ ഇനി സുപ്രീംകോടതി വിധി; അണുവിട വ്യത്യാസമില്ലാതെ ഒരു പ്രവചനം; കൗതുകം

വിധി ഏഴംഗ ഭരണ ഘടന ബഞ്ചിന് വിടുമെന്നും നിലവിലുള്ള വിധിക്ക് സ്‌റ്റേ ഇല്ലെന്നും ഹരികൃഷ്ണന്റെ പ്രവചനത്തില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

കേരളം വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ശബരിമല വിധിക്കായി. ഇതിന്റെ ഭാഗമായി ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ ചര്‍ച്ചകളും ആരംഭിച്ചിരുന്നു. ചര്‍ച്ചകള്‍ക്കൊപ്പം പ്രവചനങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ സൈബര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഒരു പ്രവചനം. ഇന്ന് പുറത്തുവന്ന സുപ്രീംകോടതി വിധി അണുവിട വ്യത്യാസമില്ലാതെയാണ് ഹരികൃഷ്ണന്‍ എന്ന വ്യക്തി പ്രവചിച്ചിരുന്നത്. 

വിധി ഏഴംഗ ഭരണ ഘടന ബഞ്ചിന് വിടുമെന്നും നിലവിലുള്ള വിധിക്ക് സ്‌റ്റേ ഇല്ലെന്നും ഹരികൃഷ്ണന്റെ പ്രവചനത്തില്‍ പറയുന്നു. ഇത് മാത്രമല്ല വിധി പ്രഖ്യാപനത്തിലൂടെ വരാനിരിക്കുന്നത് എന്താണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഇന്നലെ വൈകുന്നേരമാണ് ഹരികൃഷ്ണന്‍ പ്രവചനം ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രവചനത്തെ വിമര്‍ശിച്ചും എതിരഭിപ്രായം പറഞ്ഞു നിരവധി പേര്‍ കമന്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ പ്രശംസകൊണ്ട് നിറയുകയാണ് പോസ്റ്റ്. ഇത് എങ്ങനെ ചോര്‍ത്തിയെടുത്തു എന്നാണ് പലരുടേയും ചോദ്യം. പ്രവചന സിംഹം എന്ന പട്ടവും അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്

ഹരികൃഷ്ണന്റെ പ്രവചനം വായിക്കാം

എല്ലാവരും വിധി പ്രവചിക്കുന്ന തിരക്കില്‍ ആയതിനാല്‍ ഞാനും വിധി പ്രവചിക്കുന്നു....

1, വിധി ഏഴംഗ ഭരണ ഘടന ബഞ്ചിന് വിടുന്നു.

2,നിലവിലുള്ള വിധിക്ക് സ്‌റ്റേ ഇല്ല...

വിധി പുനഃപരിശോധനക്ക് വിട്ടതിനാല്‍ പഴയ വിധി അസ്ഥിരപ്പെട്ടു എന്നും അതിനാല്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പറ്റില്ല എന്നും സംഘികളും സംഘിത്തലകളും...

സ്ത്രീ പ്രവേശനം തടഞ്ഞിട്ടില്ല എന്നും അതിനാല്‍ നട്ടെല്ലിന് ഉറപ്പുണ്ടെങ്കില്‍ പിണറായി സ്ത്രീകളെ കയറ്റണം എന്നും ഉത്തമര്‍....

എന്തായാലും പിണറായിക്ക് പണി തന്നെ....

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT