Kerala

'ഈ വിമാനങ്ങളില്‍, ഈ തീയതികളില്‍ നിങ്ങള്‍ യാത്ര ചെയ്തിട്ടുണ്ടോ ?'

യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ അടുത്തുള്ള മെഡിക്കല്‍ ഓഫീസറേയോ ദിശയുടെ നമ്പറിലേക്കോ ബന്ധപ്പെടേണ്ടതാണ് എന്ന് മന്ത്രി ആവശ്യപ്പെട്ടു 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :കേരളത്തില്‍ അഞ്ചുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രതാനടപടികള്‍ കര്‍ശനമാക്കി. പത്തനംതിട്ട സ്വദേശികളായ അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ മൂന്നംഗ കുടുംബത്തിനും, ഇവര്‍ പോയ ബന്ധുവീട്ടിലെ രണ്ടുപേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. 

ഫെബ്രുവരി 29 നാണ് കുടുംബം നാട്ടിലെത്തിയത്. ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യൂ ആര്‍ 126 നമ്പര്‍ (വെനീസ് -ദോഹ) വിമാനത്തില്‍ ഇവര്‍ ദോഹയിലെത്തി. അടുത്ത വിമാനത്തിനായി ഒന്നര മണിക്കൂര്‍ ഇവര്‍ ദോഹയില്‍ കാത്തിരുന്നു. തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്‌സിന്റെ തന്നെ ക്യൂആര്‍ 514 നമ്പര്‍ വിമാനത്തില്‍ കുടുംബം രാവിലെ 8.20 ഓടെ കൊച്ചിയിലെത്തുകയായിരുന്നുവെന്ന് മന്ത്രി ശൈലജ പറഞ്ഞു. 

ഈ വിമാനങ്ങളുടെ നമ്പര്‍ അടക്കം രേഖപ്പെടുത്തി മന്ത്രി ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടു. ഈ വിമാനങ്ങളില്‍ ഈ തീയതികളില്‍ നിങ്ങള്‍ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ ദയവുചെയ്ത് അടുത്തുള്ള മെഡിക്കല്‍ ഓഫീസറേയോ ദിശയുടെ നമ്പറിലേക്കോ ബന്ധപ്പെടേണ്ടതാണ് എന്ന് കുറിപ്പില്‍ മന്ത്രി ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'