ചെറായി; ചെറായി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പൂരം അവസാനിക്കാറായപ്പോഴായിരുന്നു സംഭവം. ക്ഷേത്രത്തെ വലംവെക്കുന്നതിനിടെയാണ് മുകളില്‍ ഇരുന്നവരേയും കൊണ്ട് ആന ഓടുകയായിരുന്നു. നന്ദിലത്ത് ഗോപാലകൃഷ്ണന് എന്ന ആനയാണ് ഇടഞ്ഞോടിയത്.
ഇത് കണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ പരക്കംപാഞ്ഞതോടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ആനയെ കണ്ട് പേടിച്ച് ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ പേര്‍ക്കും പരുക്കേറ്റത്. ആന ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രശസ്തമായ ചെറായിപൂരം കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates