Kerala

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നാളെ മുതൽ വൈദ്യുതി ബിൽ അടയ്ക്കാൻ സാധിക്കില്ല

വൈദ്യുതി സംബന്ധമായ പരാതി പരിഹരിക്കുന്നതിനു സെക്‌ഷൻ ഓഫീസുകളുമായി ബന്ധപ്പെടണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ ഡേറ്റ സെന്റർ നവീകരണം നാളെ വൈകീട്ട് ഏഴ് മുതൽ 29ന് രാവിലെ ഏഴ് വരെ നടത്തുന്നതിനാൽ ആ സമയത്ത് ഓൺലൈനായോ ഫ്രണ്ട്സ്, അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴിയോ വൈദ്യുതി ബിൽ അടയ്ക്കാൻ സാധിക്കില്ല. ബോർഡിന്റെ കസ്റ്റമർ കെയർ സെന്ററും ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. 

ഈ സമയത്തു വൈദ്യുതി സംബന്ധമായ പരാതി പരിഹരിക്കുന്നതിനു സെക്‌ഷൻ ഓഫീസുകളുമായി ബന്ധപ്പെടണം. ഉപയോക്താക്കൾക്കു 0471–2514668/ 2514669 / 2514710 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. ബോർഡിന്റെ പ്രവർത്തന നിർവഹണത്തിനു സഹായിക്കുന്ന മറ്റു സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളും ഈ സമയത്തു ലഭിക്കില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചില്ലിക്കാശ് പോലും നഷ്ടമുണ്ടായിട്ടില്ല'; അര്‍ജന്റീന ടീമിനെ എത്തിക്കാന്‍ ശ്രമിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചെന്ന് അബ്ദുറഹിമാന്‍

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണതില്‍ നിര്‍ണായക വഴിത്തിരിവ്; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചു?, രണ്ടാം ഫലവും പോസിറ്റീവ്

എഫ്സിആർഎ ബില്ലിൽ സമവായത്തിന് കേന്ദ്രം; ബില്‍ ജെപിസിയ്ക്ക് വിടും ?; പിൻവലിക്കണമെന്ന് പ്രതിപക്ഷം

പാട്ട് വയ്ക്കണമെങ്കില്‍ ഇനി ലൈസന്‍സ് വേണം; യുഎഇയില്‍ നിര്‍ണായക ഉത്തരവ്

വിശ്വനാഥ് ആന്‍ഡ് സൺസ് അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ; സൂര്യ-മമിത ചിത്രത്തിനായി കാത്തിരുന്ന് ആരാധകർ