പ്രതീകാത്മക ചിത്രം 
Kerala

ഉറങ്ങാന്‍ കിടന്ന വീട്ടമ്മ തലയില്‍ പാമ്പുകടിയേറ്റ് മരിച്ചു

 രോഗബാധിതനായ ഭര്‍ത്താവിന്റെ കട്ടിലിന് സമീപം നിലത്ത് പായ വിരിച്ച് കിടന്ന സെലീന തലയില്‍ എന്തോ കടിച്ചതു പോലെ തോന്നിയപ്പോള്‍ അടുത്ത മുറിയിലുണ്ടായിരുന്ന മകളെ വിളിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തൃപ്പൂണിത്തുറ: രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന വീട്ടമ്മ തലയില്‍ പാമ്പുകടിയേറ്റ് മരിച്ചു. പൂത്തോട്ട പുന്നയ്ക്കാ വെളിക്കു സമീപം നമ്പ്യാര്‍കുളങ്ങരയില്‍ റിട്ട വില്ലേജ് ജീവനക്കാരന്‍ കൊച്ചു കുട്ടിയുടെ ഭാര്യ സെലീനയാണ് (65) മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

രോഗബാധിതനായ ഭര്‍ത്താവിന്റെ കട്ടിലിന് സമീപം നിലത്ത് പായ വിരിച്ച് കിടന്ന സെലീന തലയില്‍ എന്തോ കടിച്ചതു പോലെ തോന്നിയപ്പോള്‍ അടുത്ത മുറിയിലുണ്ടായിരുന്ന മകളെ വിളിച്ചു. ഓടിയെത്തിയ മകള്‍ പാമ്പ് മുറിയുടെ മൂലയിലേക്ക് ഇഴഞ്ഞു പോകുന്നത് കണ്ടതിനെ തുടര്‍ന്ന് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ സെലീനയെ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീടിന് തൊട്ടടുത്തുള്ള പായല്‍ നിറഞ്ഞ കുളത്തില്‍ നിന്നാണ് പാമ്പെത്തിയതെന്നാണ് നിഗമനം. നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വീടിന്റെ പാളികളില്ലാത്ത ജനാലയിലൂടെ പാമ്പ് വീടിനകത്ത് കടന്നതാകാമെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപവാസികള്‍ വീടിനകമാകെ തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്‍കി പൊലീസ്

സിജെപിയുടെ തിരംഗ മാര്‍ച്ച് ഇന്ന്; എന്‍എസ് യുഐ പ്രതിഷേധത്തില്‍ നേതാക്കള്‍ കസ്റ്റഡിയില്‍, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര്‍ അടക്കം കസ്റ്റഡിയില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍