Kerala

ഉ​ദ്യോ​ഗാർഥികളുടെ ശ്രദ്ധയ്ക്ക്; 52 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം; ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാം

പിഎസ്‌സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 52 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഎസ്‌സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, വിദ്യാഭ്യാസ വകുപ്പുകളിലെ അധ്യാപക ഒഴിവുകള്‍ ഉള്‍പ്പെടെയാണ് ഒഴിവുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. 

അസിസ്റ്റന്റ് പ്രൊഫസര്‍ - മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ - ഇന്റസ്ട്രിയല്‍ ട്രെയിനിങ് വകുപ്പ്, ഓഫീസ് അറ്റന്‍ഡന്റ് (സെക്രട്ടേറിയറ്റ്/ പിഎസ്‌സി/ ലോക്കല്‍ ഫണ്ട് ഓഡിറ്റ്/ കേരള ലെജിസ്ലേച്ചര്‍), വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ - സൈനിക ക്ഷേമവകുപ്പ്, എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം), ക്ലാര്‍ക്ക്-ടൈപ്പിസ്റ്റ്, സീനിയര്‍ സൂപ്രണ്ട്/ അസിസ്റ്റന്റ് ട്രഷറി ഓഫീസര്‍, ഇലക്ട്രീഷ്യന്‍ - ചലച്ചിത്ര വികസന കോര്‍പറേഷന്‍, ലെക്ചറര്‍ - കോളജ് വിദ്യാഭ്യാസ വകുപ്പ്, സിവില്‍ എക്‌സൈസ് ഓഫീസര്‍, സൂപ്രണ്ട് - കാര്‍ഷിക വകുപ്പ്.

ഒഴിവുള്ള കൂടുതല്‍ തസ്തികകള്‍, യോഗ്യത, പ്രായ പരിധി എന്നിവയുള്‍പ്പെടെ വിശദ വിവരങ്ങള്‍ക്ക് keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 29.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT