Kerala

എംഎല്‍എ സ്ഥാനം മടുത്തു; ഇനി മത്സരിക്കാനില്ലെന്ന് ഒ രാജഗോപാല്‍

എംഎല്‍എ സ്ഥാനം മടുത്തതായും ഇനിയുള്ള കാലം പുസ്തകം വായനയും ആശ്രമ ജീവിതവുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നും  ഒ രാജഗോപാല്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇനി തെരഞ്ഞെടുപ്പ് മത്സരരംഗേത്തക്കില്ലെന്ന് ബിജെപിയുടെ നേതാവും കേരളത്തിലെ ബിജെപിയുടെ പ്രഥമ എംഎല്‍എയുമായ ഒ രാജഗോപാല്‍. എംഎല്‍എ സ്ഥാനം മടുത്തതായും ഇനിയുള്ള കാലം പുസ്തകം വായനയും ആശ്രമ ജീവിതവുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നും ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒ. രാജഗോപാല്‍ വ്യക്തമാക്കി.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും ബിജെപി പൂര്‍ത്തിയാക്കിയെന്നുള്ള അഭ്യൂഹങ്ങള്‍ നടക്കുന്നതിനിടെയാണ്  പാര്‍ലമെന്ററി രാഷ്ട്രീയം വേണ്ടെന്ന തുറന്ന പ്രഖ്യാപനവുമായി മുതിര്‍ന്ന നേതാവ് രംഗത്തെത്തിയിരിക്കുന്നത്.താങ്കളുടെ തീരുമാനം പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കില്ലെന്ന ചോദ്യത്തിന് തനിക്കതിന് വിഷമമില്ലെന്നായിരുന്നു മറുപടി. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് കൊണ്ടാണോ പിന്മാറ്റമെന്ന ചോദ്യത്തിന് അതില്‍ തനിക്ക് വിഷമമില്ലെന്നായിരുന്നു മറുപടി

പല തെരഞ്ഞെടുപ്പുകളിലായി കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍നിന്ന് ഒ രാജഗോപാല്‍ ജനവിധി തേടിയെങ്കിലും ആദ്യമായി വിജയിക്കുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

ഇടുക്കിയിൽ നാളെ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ