Kerala

എംഎല്‍എമാരുടെ സത്യഗ്രഹം അഞ്ചാം ദിവസത്തിലേക്ക്;  സ്പീക്കര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമെന്ന് പ്രതിപക്ഷം

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹസമരം അഞ്ചാം ദിവസത്തിലേക്ക്. വി എസ് ശിവകുമാര്‍, എന്‍ ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരാണ് അനിശ്ചിതകാല സത

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹസമരം അഞ്ചാം ദിവസത്തിലേക്ക്. നിയമസഭാ കവാടത്തില്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന് സ്പീക്കര്‍ മുന്‍കൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ആവശ്യപ്പെട്ടിരുന്നു. 

നിരോധനാജ്ഞ നീക്കാനുള്ള സാഹചര്യം നിലവിലില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എംഎല്‍എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ മുന്‍കൈയെടുക്കാത്തതിന് ഇന്ന് സഭയില്‍ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.

വി എസ് ശിവകുമാര്‍, എന്‍ ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരാണ് അനിശ്ചിതകാല സത്യഗ്രഹമിരിക്കുന്നത്.  ഇവരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെത്തി സന്ദര്‍ശിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

SCROLL FOR NEXT