Kerala

എകെജിയുടെ കൊച്ചുമകളുടെ വിവാഹം; വസ്തുതകള്‍ ഇതാണ്

എകെജിയുടെ കൊച്ചുമകളുടെ വിവാഹം; വസ്തുകള്‍ ഇതാണ്

സമകാലിക മലയാളം ഡെസ്ക്

കെജിയുടെ കൊച്ചുമകളും തന്റെ മകളുമായ ദിയ കരുണാകരന്റെ  വിവാഹവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന പല വാര്‍ത്തകളും അതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വന്ന കമന്റുകളും അനുചിതമെന്ന് പി കരുണാകരന്‍ എംപി. മകളുടെ വിവാഹം കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച് ഉറപ്പിച്ചതാണെന്ന് പി കരുണാകരന്‍ അറിയിച്ചു. 

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളോടു പ്രതികരിച്ചുകൊണ്ട് പി കരുണാകരന്‍ പുറത്തിറക്കിയ കുറിപ്പ്: 

എന്റെ മകള്‍ ദിയ കരുണാകരന്റെ വിവാഹവുമായ് ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും, സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ കമന്റുകളും തീര്‍ത്തും അനുചിതമെന്ന് ഖേദപൂര്‍വ്വം അറിയിക്കുകയാണു. മകളുടെ കല്യാണം പ്രതിശ്രുത വരന്‍ മര്‍സ്സദ്‌സുഹൈലിന്റെയും, ഞങ്ങളുടെയും കുടുംബങ്ങള്‍ തമ്മില്‍
ആലോചിച്ചുറപ്പിച്ചതാണു. ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ഇന്റര്‍ നാഷ്ണല്‍ വോളി താരമായ മര്‍സ്സദ് റെയില്‍ വേയില്‍ ടി.ടി.ഇ.ആയിസേവനമനുഷ്ടിച്ചു വരുന്നു.

ഇരു വീട്ടുകാരുടെയും പൂര്‍ണ്ണ സമ്മതത്തോട് കൂടിയാണു വിവാഹം മാര്‍ച്ച് മാസത്തില്‍ നടത്താന്‍ തീരുമാനിച്ചത്. ഈ വിവരം സമയമാകുമ്പോള്‍ അറിയിക്കാം എന്നാണു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ചില മാധ്യമങ്ങള്‍ വളരെ സങ്കുചിതത്വത്തോട് കൂടി ഞങ്ങളോട് ഒരു അന്വേഷണവും നടത്താതെ ഇത്‌വാര്‍ത്തയാക്കുകയാണു ചെയ്തത്.ഏഷ്യാനെറ്റ് പോലുള്ള മാധ്യമം ദുരുദ്ദേശപരമായ കമന്റുകള്‍ക്ക് വഴിയൊരുക്കി കൊടുത്തു. അത്തരം കമന്റുകള്‍ തടയാനോ, നീക്കം ചെയ്യാനോ ഉള്ള സാമാന്യ മര്യാദ പോലും അവര്‍ കാണിച്ചില്ല എന്നത് ദു:ഖകരമാണു. 

ഇരു വീട്ടുകാരും ആലോചിച്ചുറപ്പിച്ച വിവാഹ കാര്യം സഖാക്കള്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്,ബൃന്ദ കാരാട്ട്, പിണറായി വിജയന്‍ ,കൊടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരെ അറിയിക്കുകയും,അവരുടെ സമ്മതവും അനുഗ്രവും ലഭിച്ചിട്ടുള്ളതുമാണു. വസ്തുത ഇതായിരിക്കേ ഇത്തരം 
വാര്‍ത്തകള്‍ പുറത്ത് വിടുമ്പോള്‍ കുടുംബക്കാരായ ഞങ്ങളോടോ,
പ്രതിശ്രുത വധുവരന്മാരോടോ കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള 
അവസരം ഉപയോഗപ്പെടുത്താതെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും സഭ്യമല്ലാത്ത കമന്റുകള്‍ക്ക് അവസരം
സൃഷ്ടിക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിച്ചത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണു.
സസ്‌നേഹം 
പി.കരുണാകരന്‍ എം.പി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

രാവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, ആയിരത്തിന് 80 രൂപ ബോണസ്; അറിയാം എല്‍ഐസി അമൃത് ബാലിന്റെ ഫീച്ചറുകള്‍

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

SCROLL FOR NEXT