Kerala

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സിപിഐ നേതാവ് അറസ്റ്റിൽ

വെഞ്ഞാറമൂട്ടിൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ലായി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ലായി. സി​പി​ഐ വെ​ഞ്ഞാ​റ​മൂ​ട് മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹാ​ഷിം (54) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട  പെ​ണ്‍​കു​ട്ടി​യെ, അമ്മ ജോലിക്ക് പോകുന്ന തക്കം നോക്കി ഇയാൾ വളരെ കാലമായി പീ​ഡി​പ്പി​ച്ച് വ​രു​ക​യാ​യി​രു​​ന്നു.

സ്കൂളിൽ കൗൺസിലിം​ഗിനിടെ അധ്യപകരോട് പെൺകുട്ടി ഇക്കാര്യം തുറന്നുപറഞ്ഞു. ഇതോടെയാണ് സംഭവം പുറം ലോകത്തെത്തുന്നത്. ഇതേ തുടർന്ന് പെൺകുട്ടിയുടെ മാതാവ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇ​ന്നു പു​ല​ർ​ച്ചെ പ്ര​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു എന്നാ​ണ് സൂ​ച​ന.

പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന ഇയാള്‍ മാതാവ് വീട്ടുജോലികള്‍ക്കായി പുറത്തുപോകുന്ന സമയത്ത് വീട്ടിലെത്തിയായിരുന്നു പീഡിപ്പിച്ചിരുന്നത്. ഇയാള്‍ നിരന്തരം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നെങ്കിലും അയല്‍വാസി ആയതിനാല്‍ സമീപവീട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നില്ല.പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

പീഡനക്കേസിൽ പ്രതിയായ ​ഹാ​ഷി​മി​നെ പാർട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി സി​പി​ഐ വെ​ഞ്ഞാ​റ​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി അ​റി​യി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT