Kerala

എന്‍ഐഎ അന്വേഷണത്തിനെതിരെ ഷഹീന്‍ ജഹാന്‍ സുപ്രിം കോടതിയില്‍

ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഷഹിന്‍ ഹര്‍ജിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വൈക്കം സ്വദേശി അഖില ഹാദിയ എന്ന പേരില്‍ മതം മാറി വിവാഹം കഴിച്ച കേസില്‍ എന്‍ഐഎ അന്വേഷണത്തിനെതിരെ ഹാദിയയെ വിവാഹം കഴിച്ച ഷഹിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷഹീന്‍ സുപ്രീം കോടതിയ സമീപിച്ചത്. ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഷഹിന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 16നാണ് ഹാദിയ കേസ് സുപ്രീം കോടതി എന്‍ഐഎയ്ക്കു വിട്ടത്. വിരമിച്ച ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന് അന്വേഷണത്തിന്‍ന്റെ മേല്‍നോട്ട ചുമതല നല്‍കിയിരുന്നെങ്കിലും അദ്ദേഹം പിന്‍മാറി. കേന്ദ്രസര്‍ക്കാരിന്റെ കൂടി ആവശ്യം പരിഗണിച്ചായിരുന്നു കോടതി കേസ് എന്‍ഐഎയ്ക്കു വിട്ടത്. 


കേസ് ദേശീയ ഏജന്‍സിക്കു കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് രേഖകള്‍ കേരള പൊലീസിന്റെ പക്കലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഒരാഴ്ചയ്ക്കകം ഹാജരാക്കാനാണ് അഖില എന്ന ഹാദിയയുടെ പിതാവ് അശോകനും ദേശീയ അന്വഷണ ഏജന്‍സിക്കും സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നത്. ഹാദിയയെ വിവിഹാം കഴിച്ച ഷെഫീന്‍ ജഹാന് ഭീകര ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കുന്ന വസ്തുതകള്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. കേസുമായി ബന്ധപ്പെട്ട് ഗൗരവമുള്ള നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയതെന്ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടിരുന്നു.

അഖില എന്ന ഹാദിയെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ക്രമാസമാധാനത്തിന്റെ ചുമതല ഉള്ള ഡി ജി പിക്ക് നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് ഷെഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഷെഫീന്‍ ജഹാനും ഹാദിയെയും തമ്മില്‍ നടന്ന വിവാഹം ഹൈകോടതി റദ്ദാക്കിയിരുന്നു.

അഖിലയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച ബെഞ്ച് ആണ് ഷെഫീന്‍ ജഹാനും ഹാദിയെയും തമ്മില്‍ നടന്ന വിവാഹം ഹൈകോടതി റദ്ദാക്കിയത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാന്‍ ആകുമോ എന്ന നിയമപ്രശ്‌നം സുപ്രിം കോടതിയുടെ മുന്നിലുണ്ട്. 

ഹാദിയയെയും താനും തമ്മില്‍ നടന്ന വിവാഹം മുസ്ലിം നിയമ പ്രകാരം രക്ഷകര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ആണ് നടന്നത് എന്നാണ് ഷെഫീന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ പറഞ്ഞിരിക്കുന്നത്. വിവാഹവും ആയി ബന്ധപ്പെട്ട മുസ്ലിം നിയമം കണക്കില്‍ എടുക്കാതെ ആണ് ഹാദിയയും താനും തമ്മില്‍ ഉള്ള വിവാഹം കേരള ഹൈകോടതി റദ്ദാക്കിയത് എന്നും ഷെഫീന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT