Kerala

എന്‍സിപി നേതൃയോഗത്തില്‍ കയ്യാങ്കളി; ഉഴവൂര്‍ വിജയന്‍ വിഭാഗം നേതാക്കളെ ഇറക്കിവിട്ടു

എന്‍സിപി ജില്ലാ നേതൃയോഗത്തില്‍ പ്രമേയത്തെ ചൊല്ലി കയ്യാങ്കളി. കോട്ടയം ജില്ലാ നേതൃയോഗത്തിലാണ് തമ്മിലടി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: എന്‍സിപി ജില്ലാ നേതൃയോഗത്തില്‍ പ്രമേയത്തെ ചൊല്ലി കയ്യാങ്കളി. കോട്ടയം ജില്ലാ നേതൃയോഗത്തിലാണ് തമ്മിലടി. ഉഴവൂര്‍ വിജയന്‍ വിഭാഗം നേതാക്കളെ യോഗത്തില്‍ നിന്ന് ഇറക്കിവിട്ടു. ജില്ലാ എക്‌സിക്ക്യൂട്ടീവ് അംഗങ്ങളെയാണ് ഇറക്കിവട്ടത്. 

ജില്ലാ പ്രസിഡന്റിനെ മാറ്റിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ജില്ലാ പ്രസിഡന്റിനെ മാറ്റിയതിന് എതിരെ ഉഴവൂര്‍ വിഭാഗം നേതാക്കള്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ തോമസ് ചാണ്ടി വിഭാഗം നേതാക്കള്‍ രംഗത്തെത്തി. തുടര്‍ന്ന് തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ഉഴവൂര്‍ വിഭാഗത്തെ ഇറക്കിവിട്ടതിന് പിന്നാലെ തോമസ് ചാണ്ടി വിഭാഗം നേതാക്കള്‍ യോഗം തുടര്‍ന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു