Kerala

എറണാകുളം നായരമ്പലം സ്വദേശിയുടെ കോവിഡ് ഉറവിടം കണ്ടെത്തി; സമ്പര്‍ക്കപ്പട്ടികയില്‍ 101പേര്‍

ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 9 പേര്‍ രോഗമുക്തി നേടി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് 19 സ്ഥരീകരിച്ച നായരമ്പലം സ്വദേശിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന 101 പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു.

ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ 18 ന് പൂനെ-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള ചെങ്ങമനാട് സ്വദേശിനി, ജൂണ്‍ 16 ന് ചെന്നൈയില്‍ നിന്ന് റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 23 വയസുള്ള കാക്കനാട് സ്വദേശി, ജൂണ്‍ 1 ന് മോസ്‌കൊ-കണ്ണൂര്‍ വിമാനത്തിലെത്തിയ 34 വയസുള്ള വരാപ്പുഴ സ്വദേശി, ജൂണ്‍ 16 ലെ കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 53 വയസുള്ള കോടനാട് സ്വദേശി, ജൂണ്‍ 12 ലെ കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള ഞാറക്കല്‍ സ്വദേശി, ജൂണ്‍ 20 ലെ മസ്‌കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 44 വയസുള്ള പിണ്ടിമന സ്വദേശി, ജൂണ്‍ 12 ലെ ഖത്തര്‍-കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള അശമന്നൂര്‍ സ്വദേശി, അതേ വിമാനത്തിലെത്തിയ 30 വയസുള്ള അശമന്നൂര്‍ സ്വദേശിനി, ജൂണ്‍ 12 ന് ട്രെയിനില്‍ മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലെത്തിയ 19 വയസുള്ള ഇലഞ്ഞി സ്വദേശിനി, ജൂണ്‍ 11 ന് ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍   കൊച്ചിയിലെത്തിയ 31 വയസുള്ള തട്ടേക്കാട്  സ്വദേശിനി, ഇവരുടെ 1, 7 വയസുള്ള കുട്ടികള്‍, ഇതേ ട്രെയിനില്‍ എത്തിയ 49 വയസുള്ള തട്ടേക്കാട് സ്വദേശിനി, ജൂണ്‍ 11 ന് കുവൈറ്റ്‌കൊച്ചി വിമാനത്തിലെത്തിയ 49 വയസുള്ള മുളവുകാട് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇന്ന് 9 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 4 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 8 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള തുറവൂര്‍ സ്വദേശി, ജൂണ്‍ 12 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള കൂത്താട്ടുകുളം സ്വദേശി, ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള മഹാരാഷ്ട്ര സ്വദേശിനി, ജൂണ്‍  15 ന് രോഗം സ്ഥിരീകരിച്ച  25 വയസുള്ള കടവൂര്‍ സ്വദേശി, ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച  57 വയസുള്ള പുത്തന്‍വേലിക്കര സ്വദേശി, ജൂണ്‍ 15 നു രോഗം സ്ഥിരീകരിച്ച 27 വയസുള്ള പുത്തന്‍വേലിക്കര സ്വദേശി, ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള തൃക്കാക്കര സ്വദേശിനി, മെയ് 31 ന് രോഗം സ്ഥിരീകരിച്ച 46 വയസുള്ള കോതമംഗലം സ്വദേശി എന്നിവരാണ് കോവിഡ് മുക്തരായത്.

ഇന്ന് 1102 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1278 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12687 ആണ്. ഇതില്‍ 10503 പേര്‍ വീടുകളിലും, 416 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും  1768 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം