Kerala

എറണാകുളത്തെ തേവര ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചി കോര്‍പ്പറേഷനിലെ ഡിവിഷന്‍ 60 (തേവര) ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചി കോര്‍പ്പറേഷനിലെ ഡിവിഷന്‍ 60 (തേവര) ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇവിടെ നിന്നും കോവിഡ്റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും സര്‍വൈലന്‍സ് ഓഫീസറുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറുപതാം ഡിവിഷനെ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്. 

ഇവിടെ ഫുള്‍ ലോക് ഡൗണ്‍ അടിയന്തരമായി നടപ്പാക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങളൊഴികെയുള്ളവ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല. വാഹനഗതാഗതവും വ്യക്തികളുടെ സഞ്ചാരവും ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രിക്കുന്നതാണെന്നും ഇന്‍സിഡന്റ് കമാന്‍ഡറായ ഫോര്‍ട്ടുകൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT