Kerala

എല്‍ഡിഎഫിന് വേണ്ടി പ്രചാരണത്തിനായി രണ്ട് ലക്ഷം വനിതാ സ്‌ക്വാഡുകള്‍ 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി രണ്ട് ലക്ഷം വനിതാ സ്‌ക്വാഡുകള്‍ സജ്ജമായി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി രണ്ട് ലക്ഷം വനിതാ സ്‌ക്വാഡുകള്‍ സജ്ജമായി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനതിന് വേണ്ടി വനിതകള്‍ മാത്രം അടങ്ങിയ  വിപുലമായ സ്‌ക്വഡുകള്‍ സംസ്ഥാനത്ത് ആദ്യമാണ്. 20 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങിയിട്ട് 22 ദിവസം പിന്നിട്ടു. വലിയതോതില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പര്യടനങ്ങളില്‍ മുഴുകിയിരിക്കുകയാണ് അവര്‍.

കോണ്‍ഗ്രസിന്റെ വയനാട്, വടകര സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അനിശ്ചിതത്വം നീളുന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കി.എന്‍ഡിഎയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്ന മണ്ഡലങ്ങളില്‍ മാത്രമാണ് പ്രചാരണരംഗത്തുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT