Kerala

എസ‌്എഫ‌്ഐ ക്യാമ്പിൽ പങ്കെടുത്തു, വാട്സാപ്പ് ​ഗ്രൂപ്പിൽ അം​ഗം; കോളജിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യക്ക‌് ശ്രമിച്ചു

ഇരിട്ടി പ്രഗതി കോളേജിലെ  ഒന്നാംവർഷ  ബിരുദ വിദ്യാർത്ഥി ആകാശ് (19) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: എസ‌്എഫ‌്ഐയിൽ പ്രവർത്തിച്ചതിന‌് കോളജിൽനിന്ന‌് പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യക്ക‌് ശ്രമിച്ചു.  ഇരിട്ടി പ്രഗതി കോളേജിലെ  ഒന്നാംവർഷ  ബിരുദ വിദ്യാർത്ഥി ആകാശ് (19) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എസ‌്എഫ‌്ഐ ക്യാമ്പിൽ പങ്കെടുത്തതിനും വാട‌്സ‌് ആപ‌് ഗ്രൂപ്പിൽ അംഗമായതിനുമാണ് വിദ്യാർത്ഥികളെ കോളജിൽ നിന്ന് പുറത്താക്കിയത്.

പേരട്ടയിൽ നടന്ന എസ‌്എഫ‌്ഐ പഠനക്യാമ്പിൽ പങ്കെടുത്തതിനെ തുടർന്നായിരുന്നു നടപടി. വാട‌്സ‌് ആപ‌് ഗ്രൂപ്പിനെക്കുറിച്ചറിഞ്ഞ മാനേജർമാരും പ്രിൻസിപ്പലും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. പ്രിൻസിപ്പലിന്റെ മുറിയിൽ വിളിച്ച‌് വരുത്തി ഭീഷണിപ്പെടുത്തിയതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായതിനെ തുടർന്നാണ‌് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് ആകാശ‌് പറഞ്ഞു. ചോര വാർന്ന‌് അവശനിലയിലായ ആകാശിനെ ഇന്നലെ ഉച്ചയോടെയാണ് ഇരിട്ടി താലൂക്ക‌് ആശുപത്രിയിൽ എത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

'കശ്മീരില്‍ ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്നറിയാമോ?; കേരളത്തില്‍ എല്ലാവരും ഒരുപോലെ'; വികാരാധീനനായി മുഖ്യമന്ത്രിയെ കെട്ടിപ്പിടിച്ച് ഫാറൂഖ് അബ്ദുള്ള

അച്ഛന്‍ 'യുവരാജ് സിങ്' ഫാന്‍, മകന്‍ 'യുവരാജ് സാമ്ര' ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം!

ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം

'എന്നെ വളര്‍ത്തിയതും നശിപ്പിച്ചതും 'ഗ്യാങ്‌സ് ഓഫ് വസീപൂര്‍'; എല്ലാവര്‍ക്കും മൂന്നാം ഭാഗം വേണം, പക്ഷെ ചെയ്യില്ല'; അനുരാഗ് കശ്യപ്

SCROLL FOR NEXT