Kerala

എസ്ബിഐ ആക്രമണം: സിസിടിവി ദൃശ്യങ്ങള്‍ എവിടെ?; ദുരൂഹത ഏറുന്നു, ഉന്നതതല അന്വേഷണം വേണമെന്ന് വി ശിവന്‍കുട്ടി

സെക്രട്ടറിയേറ്റിന് മുന്നിലെ എസ്ബിഐ ബാങ്ക് ആക്രമണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവന്‍കുട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ എസ്ബിഐ ബാങ്ക് ആക്രമണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കേസില്‍ പ്രതികളായവര്‍ ബാങ്കിന് ഉളളിലേക്ക് പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെങ്കിലും, അവര്‍ അക്രമം നടത്തുന്ന ദൃശ്യങ്ങള്‍ കാണാത്തത് ദുരൂഹത ഉണര്‍ത്തുന്നതായി ശിവന്‍കുട്ടി വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.

പ്രവര്‍ത്തകര്‍  തറയിലേക്ക് കംപ്യൂട്ടര്‍ മറിച്ചിട്ടെങ്കില്‍ അതിന്റെ ചില്ലുകള്‍ ഉടഞ്ഞ് പേകേണ്ടതായിരുന്നു. ബാങ്കിന്റെ എല്ലാ മൂലയിലും സ്ഥാപിച്ച സിസിടിവിയില്‍ എവിടെയും അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞില്ലെന്ന് ബാങ്ക് ജീവനക്കാരുടെ വാദത്തില്‍ ദുരൂഹതയുണ്ട്. പൊലീസ് ജാഗ്രതയോടെ കൂടി അന്വേഷണം നടത്തി സത്യ സ്ഥിതി പുറത്ത് കൊണ്ട് വരണമെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

മുഖ്യസമര കേന്ദ്രത്തിന് മുന്നിലെ എസ്ബിഐ ബാങ്ക് രണ്ട് ദിവസവും തുറന്ന് വെച്ച് ഓഫീസിനുളളില്‍ നിന്ന് പ്രകേപനപരമായ അഭിപ്രായങ്ങള്‍ വന്നപ്പോള്‍ പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കുകയാണ് ചെയ്തത്. എന്നാല്‍ അവരുടെ തന്നെ സുഹൃത്തുക്കളായ എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ ബാങ്കിന് ഉളളില്‍ കടന്നു എന്നത് ശരിയാണെങ്കിലും അവര്‍ അക്രമം നടത്തിയില്ലെന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്നും ശിവന്‍കുട്ടി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

ഈ പച്ചക്കറികൾ വേവിക്കാതെ കഴിച്ചാൽ പണികിട്ടും

'മയക്കുമരുന്നിന് അടിമ'; ഷോണ്‍ വില്യംസിനെ ഇനി രാജ്യത്തിനായി കളിപ്പിക്കില്ല: സിംബാബ്‌വെ ക്രിക്കറ്റ് ഫെഡറേഷന്‍

'മമ്മൂക്കയ്ക്ക് അതിനുള്ള പ്രിവിലേജുണ്ട്; സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ'

വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

SCROLL FOR NEXT