Kerala

ഏറ്റവും മോശം മുഖ്യമന്ത്രി ആര് ? പിണറായി വിജയനെന്ന് ഗൂഗിള്‍

രാജ്യത്തെ ഏറ്റവും മോശം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗൂഗിള്‍ സെര്‍ച്ച്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്  മാസങ്ങളായി തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളാണ് ഈ 'മോശം' റെക്കോര്‍ഡിന് പിന്നിലെന്നാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മോശം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗൂഗിള്‍ സെര്‍ച്ച്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്  മാസങ്ങളായി തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളാണ് ഈ 'മോശം' റെക്കോര്‍ഡിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

രാഷ്ട്രീയനേതാക്കള്‍ക്ക് ഗൂഗിള്‍ അല്‍ഗോരിതം ഇതാദ്യമായല്ല ഇങ്ങനെ 'പണി' കൊടുക്കുന്നത്.  മോശം മുഖ്യമന്ത്രി ആരാണെന്നുള്ള അന്വേഷണം ചെന്നെത്തുന്നത്  പിണറായി വിജയന്റെ വിക്കിപീഡിയ പേജിലേക്കാണ്. തിങ്കളാഴ്ച മാത്രം 20,000ത്തിലേറെ സെര്‍ച്ചുകളാണ് ' ബാഡ് ചീഫ് മിനിസ്റ്റര്‍' ആരാണ് എന്നുണ്ടായത്.


 
എന്നാല്‍ രാഷ്ട്രീയ എതിരാളികളാണ് ഇതിന് പിന്നിലെന്നും ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ സാധിക്കുകയില്ലെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ഇഡിയറ്റ് എന്ന സെര്‍ച്ചില്‍ ഒന്നാമത് ട്രംപും, ടോപ് ടെന്‍ ക്രിമിനലുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രത്യക്ഷപ്പെട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

ഇടുക്കിയിൽ നാളെ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ