Kerala

ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്ണിന്റേയും വിലക്ക് നീക്കി; സംപ്രേഷണം ആരംഭിച്ചു

48 മണിക്കൂറാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്‍ ചാനലിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. 8.45 ഓടെയാണ് മീഡിയ വണ്ണിന്റെ വിലക്ക് നീക്കിയത്. ഏഷ്യാനെറ്റിന്റെ വിലക്ക് പുലര്‍ച്ചെ 3 മണിയോടെ നീക്കിയിരുന്നു. അതിന് പിന്നാലെയാണ് മീഡിയ വണ്ണും സംപ്രേഷണം പുനരാരംഭിച്ചത്.

ഡല്‍ഹിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് 48 മണിക്കൂറാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്നലെ രാത്രി 7.30 മുതലായിരുന്നു ഇരു ചാനലുകളിലും വിലക്ക് ഏര്‍പ്പെടുത്തിയത്.

കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സന്തുലിതമായി കാര്യങ്ങള്‍ അവതരിപ്പിച്ചില്ല, ഡല്‍ഹി പൊലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് വിലക്ക്. ഈ ചാനലുകള്‍ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനായി ആവശ്യപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി

'അവസാനം സര്‍ക്കാരില്‍ നിന്ന് നല്ല തീരുമാനങ്ങളുണ്ടായി, പിണറായി ഭരണം തൃപ്തികരം'; മാര്‍ ജോസഫ് പാംപ്ലാനി

'ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല'; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി

വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട കാര്യങ്ങള്‍

പാലക്കാട് എന്‍എംആര്‍ റസാഖ് ഇടതു സ്വതന്ത്രന്‍?; ഹോട്ടല്‍ വ്യവസായി സജീവ പരിഗണനയില്‍

SCROLL FOR NEXT