Kerala

ഐഎന്‍ടിയുസി മുന്‍ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

ഐഎന്‍ടിയുസി മുന്‍ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. മലപ്പുറം നിലമ്പൂരില്‍ മുണ്ടമ്പ്രം മുഹമ്മദലിയാണ് കൊല്ലപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഐഎന്‍ടിയുസി മുന്‍ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. മലപ്പുറം നിലമ്പൂരില്‍ മുണ്ടമ്പ്രം മുഹമ്മദലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഹമ്മദലിയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് സൂചന.
രാത്രിയില്‍ വീട്ടിലെത്തിയ സുഹൃത്തും മുഹമ്മദലിയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് സുഹൃത്ത്, മുഹമ്മദലിയേയും ഭാര്യയേയും വെട്ടുകയുമായിരുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദലി ഇന്ന് ഉച്ചയോടെ മരിച്ചു. 
ഐഎന്‍ടിയുസി മുന്‍ നേതാവായിരുന്ന മുഹമ്മദലിയെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്