Kerala

ഒന്നേകാല്‍ കോടി അഡ്വാന്‍സ് തിരിച്ചുനല്‍കും, തിരക്കഥയില്‍ പൂര്‍ണ അവകാശം എംടിക്ക്; രണ്ടാമൂഴം കേസ് ഒത്തുതീര്‍പ്പില്‍ 

ഒന്നേകാല്‍ കോടി അഡ്വാന്‍സ് തിരിച്ചുനല്‍കും, തിരക്കഥയില്‍ പൂര്‍ണ അവകാശം എംടിക്ക്; രണ്ടാമൂഴം കേസ് ഒത്തുതീര്‍പ്പില്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതു സംബന്ധിച്ച് രചയിതാവ് എംടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കത്തില്‍ ഇരൂകൂട്ടരും എത്തിച്ചേര്‍ന്ന ഒത്തുതീര്‍പ്പു ധാരണ സുപ്രീം കോടതി അംഗീകരിച്ചു. കഴിഞ്ഞ ദിവസമാണ് കേസ് കോടതിക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പിലെത്താന്‍ ഇരുപക്ഷവും ധാരണയായത്. ഈ ധാരണ സുപ്രീം കോടതിക്കു മുന്നില്‍ വയ്ക്കുകയായിരുന്നു.

ധരാണ അനുസരിച്ച് രണ്ടാമൂഴത്തിന്റെ തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്കു തിരിച്ചു നല്‍കും. എംടിക്കായിരിക്കും തിരക്കഥയില്‍ പൂര്‍ണ അവകാശം. അഡ്വാന്‍സ് ആയി ശ്രീകുമാര്‍ മേനോനില്‍ നിന്ന് എംടി കൈപ്പറ്റിയ ഒന്നേകാല്‍ കോടി തിരിച്ചുനല്‍കും. 

രണ്ടാമൂഴത്തിന്റെ പ്രമേയം അടിസ്ഥാനമാക്കി ശ്രീകുമാര്‍ മേനോന്‍ സിനിമ ചെയ്യില്ല. മഹാഭാരതം പ്രമേയമാക്കി സിനിമയെടുക്കാമെങ്കിലും ഭീമനെ കേന്ദ്ര കഥാപാത്രമാക്കരുതെന്നും ഒത്തുതീര്‍പ്പു ധാരമയില്‍ പറയുന്നു.

കരാര്‍ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാത്ത പശ്ചാത്തലത്തിലാണ്, തിരക്കഥ തിരിച്ച് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചത്. ഈ കേസ് പിന്നീട് ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും എത്തുകയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാനായിരുന്നു പ്രൊജക്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT