Kerala

ഒരു പട്ടാളത്തിനും മാറ്റാനാവില്ല കണ്ണൂരിന്റെ മനസ്;  ബലിയാടുകളായി ക്കൊണ്ടിരിക്കുന്ന മക്കളെ പ്രസവിച്ചുപോയ അമ്മമാര്‍ക്കാവട്ടെ ഈ മാതൃദിനമെന്ന് ജോയ് മാത്യ

ഒരു പട്ടാളത്തിനു മാറ്റിയെടുക്കാവുന്നതല്ല കണ്ണൂരിന്റെ മനസ്സ്മറിച്ച് കൊലപാതകരാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരായ മക്കളെ അവരുടെ അമ്മമാര്‍ വീട്ടില്‍ നിന്നും അടിച്ചു പുറത്താക്കുംബോഴേ കണ്ണൂരിലെ അമ്മമാരുടെ കണ്ണ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കണ്ണൂരില്‍ ബലിയാടുകളായി ക്കൊണ്ടിരിക്കുന്ന മക്കളെ പ്രസവിച്ചുപോയ അമ്മമാര്‍ക്ക് മാതൃദിനം ആശംസിച്ച് സിനിമാ താരം ജോയ് മാത്യുവിന്റെ ഫെയസ്ബുക്ക് പോസ്റ്റ്. അമ്മമാര്‍ അറിയാന്‍ എന്നാരംഭിക്കുന്ന പോസ്റ്റില്‍ കൊല്ലപ്പെടുന്നവര്‍ ആരുമാകട്ടെ അവര്‍ ഏത് രാഷ്ട്രീയക്കാരുമാകട്ടെ എല്ലാവരും അമ്മ പ്രസവിച്ച മക്കളാണു കൊലപാതക രാഷ്ട്രീയ നേതാക്കള്‍ ചാനലില്‍ കുരക്കട്ടെ അതു കഴിഞ്ഞു അവര്‍ ചായ കുടിച്ച് പിരിയും എന്നാര്‍ക്കാണറിയാത്തതെന്നും ജോയ് മാത്യു ചോദിക്കുന്നു.

നടന്‍ ശ്രീനിവാസന്‍ പറഞ്ഞപോലെ നേതാക്കള്‍ കൊല്ലപ്പെടാത്തിടത്തോളം കാലം സാധാരണ മനുഷ്യര്‍ ബലിയാടുകളായിക്കൊണ്ടേയിരിക്കും. ഒരു പട്ടാളത്തിനു മാറ്റിയെടുക്കാവുന്നതല്ല കണ്ണൂരിന്റെ മനസ്സ്മറിച്ച് കൊലപാതകരാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരായ മക്കളെ അവരുടെ അമ്മമാര്‍ വീട്ടില്‍ നിന്നും അടിച്ചു പുറത്താക്കുംബോഴേ കണ്ണൂരിലെ അമ്മമാരുടെ കണ്ണീരുണങ്ങൂ എന്നാണ് ജോയ് മാത്യു പറയുന്നത്

നിലവിലുള്ള ജീര്‍ണ്ണതയുടെ രാഷ്ട്രീയക്കാരെ അവജ്ഞയോടെ നോക്കിക്കാണുന്ന വിവരവും വിദ്യാഭ്യാസവും പുതിയ സ്വപ്നങ്ങളുമുള്ള ഒരു തലമുറ വളര്‍ന്നു വരുന്നുണ്ട് എന്നിടത്താണു നമുക്കെന്തെങ്കിലും പ്രതീക്ഷിക്കാനുള്ളത് കണ്ണൂരില്‍ ബലിയാടുകളായി ക്കൊണ്ടിരിക്കുന്ന മക്കളെ പ്രസവിച്ചുപോയ അമ്മമാര്‍ക്ക് വേണ്ടിയാകട്ടെ ഈ മദേര്‍സ് ഡേ എന്നാണ് ജോയ്മാത്യുവിന്റെ ഫെയസ്ബുക്ക് പോസ്റ്റ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT