Kerala

ഒരുകുടം കൊണ്ട് കടല്‍ വറ്റിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍; ചെല്ലാനത്ത് നിന്നൊരു വ്യത്യസ്ത സമരം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചെല്ലാനത്ത് കടല്‍ ഭിത്തി നിര്‍മ്മിക്കാത്തതിന് എതിരെ കടല്‍ കോരി വറ്റിച്ച് സമരം. ചെല്ലാനം ജനകീയ വേദിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായാണ് വ്യത്യസ്ത പ്രതിഷേധം നടന്നത്. സമരസമിതി നേതാവായ വി ടി സെബാസ്റ്റ്യനാണ് കടല്‍ കോരി വറ്റിക്കല്‍ പ്രതിഷേധം നടത്തിയത്. 

വ്യത്യസ്തമായ സമര രീതികൊണ്ട് നേരത്തെയും വി ടി സെബാസ്റ്റ്യന്‍ ജനശ്രദ്ധ നേടിയിരുന്നു. തലതിരിഞ്ഞ തീരുമാനങ്ങളാണ് ചെല്ലാനത്ത് സര്‍ക്കാര്‍ എടുക്കുന്നതെന്ന് ആരോപിച്ച് സെബാസ്റ്റ്യാന്‍ തലകുത്തി നിന്ന് സമരം നടത്തിയിരുന്നു. സമരത്തിന്റെ 281ാം ദിവസത്തിലായിരുന്നു സെബാസ്റ്റ്യന്റെ തലകുത്തി നിന്ന് പ്രതിഷേധം. 

കടല്‍കയറ്റ പ്രശ്‌നം പരിഹരിക്കണമെന്നത് ചെല്ലാനം നിവാസികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. എന്നാല്‍, മാറിമാറി വരുന്ന സര്‍ക്കാരുകളൊന്നും ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ല. കോവിഡ് കാലത്ത് വലിയതോതിലുള്ള കടലാക്രമണമുണ്ടായത് ചെല്ലാനത്ത് കനത്ത ദുരിതം വിതച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം