Kerala

ഒറ്റ രാത്രിയിൽ കുത്തിത്തുറന്നത് ആറ് സ്ഥാപനങ്ങൾ; ഒന്നും കിട്ടിയില്ല; ഒടുവിൽ പൊലീസ് പിടിയിൽ

ഒറ്റ രാത്രിയിൽ കുത്തിത്തുറന്നത് ആറ് സ്ഥാപനങ്ങൾ; ഒന്നും കിട്ടിയില്ല; ഒടുവിൽ പൊലീസ് പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഒറ്റ രാത്രികൊണ്ട് രണ്ട് ജില്ലകളിലെ ആറ് സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച ആൾ ഷാഡോ പൊലീസിന്റെ പിടിയിൽ. സ്ഥാപനങ്ങളുടെ ഷട്ടർ പൊളിച്ചു മോഷ്ടിക്കുന്നതു പതിവാക്കിയ കായംകുളം കീരിക്കാട് മാടവന കിഴക്കേതിൽ നൗഷാദ് (ആടുകിളി നൗഷാദ്) ആണ് പിടിയിലായത്. ഈ സ്ഥാപനങ്ങളുടെയെല്ലാം ഷട്ടർ പൊളിക്കാൻ കഴിഞ്ഞെങ്കിലും ഒന്നും മോഷ്ടിക്കാൻ നൗഷാദിനു കഴിഞ്ഞില്ല. ചില്ലുവാതിൽ തകർക്കുന്നതിനിടെ ഇയാൾ കൈക്ക് ആഴത്തിലൊരു മുറിവും പറ്റിയിട്ടുണ്ട്. 

കേച്ചേരിയിലെ എസ്ഡി ഹോം അപ്ലയൻസസ്, കുന്നംകുളത്തെ സ്വപ്ന ജ്വല്ലറി, കല്ലുപുറത്തെ മൊബൈൽ ഷോപ്പ്, മലപ്പുറം ചങ്ങരംകുളം പാവിട്ടപ്പുറത്തെ മൂന്ന് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞയാഴ്ച ഒറ്റ രാത്രിയിൽ മോഷണ ശ്രമം നടന്നത്. കുന്നംകുളത്തെ ജ്വല്ലറിക്കുള്ളിൽ കടക്കാൻ കഴിഞ്ഞെങ്കിലും സ്വർണം സൂക്ഷിച്ച ലോക്കറിന്റെ സ്ഥാനം കണ്ടെത്താനായില്ല. കേച്ചേരിയിലെ സ്ഥാപനത്തിന്റെ ഷട്ടറും ചില്ലുവാതിലും തകർത്ത് ഉള്ളിലെത്തിയെങ്കിലും സമീപവാസി ഉണർന്നതോടെ ശ്രമം പരാജയപ്പെട്ടു.

പല ജില്ലകളിലായി ഒട്ടേറെ സ്ഥാപനങ്ങളിൽ മോഷണം നടത്തിയിട്ടുള്ള നൗഷാദ് അ‌ടുത്തിടെയാണ് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. കായംകുളത്തെ വീട്ടിൽ ഇയാൾ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം ബ്രാഞ്ച് എസിപി ബാബു കെ തോമസ്, കുന്നംകുളം സിഐ കെജി സുരേഷ്, ഷാഡോ പൊലീസ് എസ്ഐമാരായ ടിആർ ഗ്ലാഡ്സ്റ്റൺ, എം രാജൻ, എൻജി സുവ്രതകുമാർ, പിഎം റാഫി, എംവി ജോർജ്, എഎസ്ഐമാരായ കെ ഗോപാലകൃഷ്ണൻ, പി രാകേഷ്, എം ഹബീബ്, കെഎം വർഗീസ്, സീനിയർ സിപിഒമാരായ പഴനിസ്വാമി, ടിവി ജീവൻ, പി സുദേവ്, എംഎസ് ലിഗേഷ്, വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT