Kerala

ഒറ്റനോട്ടത്തില്‍ നമ്പര്‍ കണ്ടില്ല, നിരാശയില്‍ കീറിയെറിഞ്ഞ ടിക്കറ്റില്‍ അഞ്ചുലക്ഷം രൂപ ! ; ഭാഗ്യവഴി തേടി ഓട്ടോ ഡ്രൈവര്‍ 

കീറിയെറിഞ്ഞ ലോട്ടറിയിലെ സമ്മാനതുക കിട്ടാനുള്ള വഴിതേടി നടക്കുകയാണ് നെല്ലിക്കട്ട ടൗണിലെ ഓട്ടോ ഡ്രൈവര്‍ മന്‍സൂര്‍ അലി

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് :  സമ്മാനമില്ലെന്ന് വിചാരിച്ച് കീറിയെറിഞ്ഞ ടിക്കറ്റില്‍ അഞ്ചു ലക്ഷം രൂപ സമ്മാനം. 19നു നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 5 ലക്ഷം രൂപയാണ് ചെങ്കള ചൂരിപ്പള്ളത്തെ മന്‍സൂര്‍ അലി(42) എടുത്ത ഡബ്ല്യുഎല്‍ 583055 എന്ന ടിക്കറ്റിനു ലഭിച്ചത്. ഇതോടെ കീറിയെറിഞ്ഞ ലോട്ടറിയിലെ സമ്മാനതുക കിട്ടാനുള്ള വഴിതേടി നടക്കുകയാണ് നെല്ലിക്കട്ട ടൗണിലെ ഓട്ടോ ഡ്രൈവര്‍ മന്‍സൂര്‍ അലി.

രാവിലെ സ്റ്റാന്‍ഡിലെത്തി ഓട്ടമില്ലാതെ ഇരിക്കുമ്പോഴാണ് ലോട്ടറി ഫലം നോക്കിയത്. പട്ടികയുടെ താഴെയൊന്നും നമ്പര്‍ കണ്ടില്ല. ഇതോടെ നിരാശനായി കയ്യിലുണ്ടായിരുന്ന മൂന്നു ടിക്കറ്റുകളും കീറിയെറിഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഏജന്റ് വന്നു പറഞ്ഞപ്പോഴാണ് സമ്മാനമുള്ള കാര്യം അറിയുന്നത്. 

ഇതോടെ ടിക്കറ്റിനായുള്ള അന്വേഷണമായി. ഡ്രൈവര്‍മാരെല്ലാം ചേര്‍ന്ന് കടലാസു കഷ്ണങ്ങള്‍ പെറുക്കിയെടുത്തു യോജിപ്പിച്ചു. ജില്ലാ ലോട്ടറി ഓഫിസില്‍ ചെന്നപ്പോള്‍ എംഎല്‍എയുടെ കത്തുമായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ക്ക് നിവേദനം കൊടുക്കാന്‍ പറഞ്ഞു. 

ലോട്ടറി ടിക്കറ്റ് കീറി പല കഷ്ണങ്ങളായിപ്പോയതിനാല്‍ ഇനി അതിലെ നമ്പര്‍ നോക്കി സമ്മാനം നല്‍കാനാവില്ല. പക്ഷേ, ടിക്കറ്റ് കൂട്ടിച്ചേര്‍ത്ത ശേഷം അതിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ പറ്റിയെങ്കില്‍ സമ്മാനം ലഭിക്കും. അല്ലാത്ത പക്ഷം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ പ്രത്യേക തീരുമാനം വേണ്ടിവരും. മുളിയാര്‍ മജക്കാറിലെ രാമകൃഷ്ണന്‍ എന്ന ഏജന്റില്‍ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രക്ഷോഭവുമായി തെരുവിൽ'; ബംഗളൂരുവില്‍ സിജെപി പ്രതിഷേധം

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാ​ഗ്യരാജിനെ ഓർത്ത് മകൻ ശന്തനു

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം