Kerala

ഓണാവധി മൂന്നു ദിവസമായി വെട്ടിക്കുറച്ചെന്ന പ്രചാരണം തെറ്റ്; അവധി 21 മുതല്‍ 30 വരെ തന്നെ

ഓണാവധി മൂന്നു ദിവസമായി വെട്ടിക്കുറച്ചെന്ന് പ്രചാരണം തെറ്റ്; അവധി 21 മുതല്‍ 30 വരെ തന്നെ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണം അവധി വെട്ടിക്കുറച്ചതായ പ്രചാരണം തെറ്റെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസ്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം തെറ്റാണ്. വിദ്യാലയങ്ങളില്‍ ഓണാവധിക്ക് മാറ്റമില്ലെന്ന് ഡിപിഐ വ്യക്തമാക്കി.

മുമ്പ് അറിയിച്ചതുപോലെ 20ന് വൈകിട്ട് ഓണാവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും. 30ന് തുറക്കുമെന്ന് ഡിപിഐ അറിയിച്ചു. 

മഴക്കെടുതി കാരണം ക്ലാസ് നഷ്ടപ്പെട്ടതിനാല്‍ ഓണാവധി 24, 25, 26 എന്നിങ്ങനെ മൂന്നുദിവസമായി വെട്ടിച്ചുരുക്കിയെന്നാണ്  സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നത്. 

സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പൊലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT