പ്രതീകാത്മക ചിത്രം 
Kerala

കഞ്ചാവ് കേസ് അന്വേഷിച്ചെത്തി; പിടികൂടിയത് വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തുന്ന സംഘത്തെ; രണ്ട് യുവതികളും ഒരു യുവാവും അറസ്റ്റില്‍

വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

അടൂര്‍: വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയ  മൂന്നു പേര്‍ അറസ്റ്റില്‍. നടത്തിപ്പുകാരായ കോഴിക്കോട് ഫറോക്ക് കൈതോലി പാടത്തില്‍ ജംഷീര്‍ ബാബു (37), പുനലൂര്‍ മാത്ര വെഞ്ചേമ്പ് സുധീര്‍ മന്‍സില്‍ ഷമീല (36), സംഘത്തില്‍പെട്ട പാലക്കാട് കോട്ടായി ചേന്നംകോട് വീട്ടില്‍ അനിത (26) എന്നിവരെയാണ് അടൂര്‍ സിഐ യു ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പന്നിവിഴ ഭാഗത്ത് വീട് വാടകക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് ഉള്‍പ്പെടെ ലഹരി കച്ചവടം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് റെയ്ഡ് നടത്തുകയും 30 ഗ്രാം കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയെ തുടര്‍ന്ന് അടൂര്‍ പൊലീസ് സിഐയെ വിവരം അറിയിക്കുകയായിരുന്നു.

ചോദ്യം ചെയ്തപ്പോഴാണ് പെണ്‍വാണിഭം സംബന്ധിച്ച വിവരങ്ങള്‍ പുറത്തറിയുന്നത്. ഇവരുടെ ഫോണിലുള്ള അടൂരിലും പരിസരത്തുമുള്ളവരുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത