Kerala

കണ്ണൂരില്‍ മധ്യവയസ്‌കന്റെ മൃതദേഹം വീടിനുള്ളില്‍ അഴുകിയ നിലയില്‍

അവിവാഹിതനായ ഡൊമിനിക് വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ മധ്യവയസ്‌കന്റെ മൃതദേഹം അഴുകിയ നിലയില്‍ വീടിനുള്ളില്‍ നിന്നും കണ്ടെത്തി. കണ്ണൂരിലെ ചാണോക്കുണ്ടിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിക്കരിയിലെ ചെറിയ തറപ്പേല്‍ ഡൊമിനിക്കിന്റെ(65) മൃതദേഹമാണ് കണ്ടെത്തിയത്. അവിവാഹിതനായ ഡൊമിനിക് വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസിക്കുന്നത്.

മൂന്ന് ദിവസത്തോളം പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സഹോദരന്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് സംശയിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; നാളെ മുതൽ ഇരുട്ടിലാകുമോ?: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ