Kerala

കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു

മാതമംഗലം കക്കറ സ്വദേശി ഭരതനാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ തലയ്ക്ക് വെടിയേറ്റ് മരിച്ചു. മാതമംഗലം കക്കറ സ്വദേശി ഭരതനാണ് മരിച്ചത്. കാപ്പി മലയിലെ മഞ്ഞപ്പുല്ലിലെ റിസോര്‍ട്ട് ജീവനക്കാരനാണ് ഭരതന്‍. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. 

തലയ്ക്ക് വെടിയേറ്റ് റോഡിന് സമീപം കാനയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ഭരതന്റെ മൃതദേഹം കണ്ടെത്തിയത്. ആളൊഴിഞ്ഞ റിസോര്‍ട്ടും വലിയ തോട്ടവുമാണ് ഇവിടെയുള്ളത്. ഇതിന്റെ മേല്‍നോട്ടക്കാരനാണ് ഭരതന്‍. മൃതദേഹത്തിന് സമീപത്തുനിന്നും നാടന്‍ തോക്കും കണ്ടെടുത്തിട്ടുണ്ട്. ആലക്കോട്
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT