Kerala

കണ്ണൂരിൽ 60 വെടിയുണ്ടകൾ കാറിൽ കടത്താൻ ശ്രമം; ഒരാൾ കസ്റ്റഡിയിൽ

സംസ്ഥാന അതിര്‍ത്തിയില്‍ കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 60 വെടിയുണ്ടകള്‍  പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: സംസ്ഥാന അതിര്‍ത്തിയില്‍ കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 60 വെടിയുണ്ടകള്‍  പിടികൂടി. കേരള-കര്‍ണാടക അതിര്‍ത്തിയായ കിളിയന്തറ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ്  തിരകൾ പിടിച്ചെടുത്തത്. തില്ലങ്കേരി സ്വദേശി കെ പ്രമോദിനെ കസ്റ്റഡിയിലെടുത്തു.

കര്‍ണാടകയിലെ വിരാജ്പേട്ടയിൽ നിന്നാണ് വെടിയുണ്ടകള്‍ കടത്തിക്കൊണ്ടു വന്നത്. ആറു പായ്ക്കറ്റുകളിലായി അറുപത് വെടിയുണ്ടകളാണ് ഉണ്ടായിരുന്നത്. ഡിക്കിയില്‍ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലാ‌യിരുന്നു വെടിയുണ്ടകള്‍. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ എക്സൈസ് ഇരിട്ടി പോലീസിന് കൈമാറി.

നേരത്തെ കൊല്ലം കുളത്തൂപ്പുഴയില്‍ 14 വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ചോഴിയാക്കോട് മുപ്പത്തടി പാലത്തിനടിയില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.

കവറില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വെടിയുണ്ടകള്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

10 എണ്ണം ബുള്ളറ്റ് കെയ്‌സില്‍ വെച്ച രീതിയിലും നാലെണ്ണം പുറത്ത് കിടക്കുന്ന രീതിയിലുമായിരുന്നു കണ്ടെടുത്തത്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഏത് ഇനം തോക്കില്‍ ഉപയോഗിക്കുന്ന ബുള്ളറ്റാണെന്ന് അറിയാനാകൂ എന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

SCROLL FOR NEXT