Kerala

കണ്ണൂര്‍ കൊലപാതകം അടിയന്തിര നടപടി വേണമെന്ന് ഗവര്‍ണര്‍

ബിജെപി നേതാക്കള്‍ നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി -  അക്രമം തടയുന്നതില്‍ അടിയന്തിരവും കര്‍ശനവുമായി നടപടി വേണമെന്നും ഗവര്‍ണര്‍ പിഎസ് സദാശിവം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ഗവര്‍ണര്‍. ബിജെപി നേതാക്കള്‍ നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി. അക്രമം തടയുന്നതില്‍ അടിയന്തിരവും കര്‍ശനവുമായി നടപടി വേണമെന്നും ഗവര്‍ണര്‍ പിഎസ് സദാശിവം നിര്‍ദേശം നല്‍കി. 

ഇന്ന് രാവിലെയാണ്  ഒ രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ബിജെപി സംഘം ഗവര്‍ണര്‍ പി സദാശിവത്തിനെ കണ്ടത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം സംസ്ഥാനത്ത് ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ 14 ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടെതെന്നും സംഘം ഗവര്‍ണറെ അറിയിച്ചിരുന്നു. 

കണ്ണൂരില്‍ നേരത്തെയും സംഘര്‍ഷമുണ്ടായപ്പോള്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ ഇതാദ്യമായാണ് നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. കണ്ണൂര്‍ ജില്ലയില്‍ അഫ്‌സ്പ ഏര്‍പ്പെടുത്തണമെന്നും ബിജെപി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വൈകീട്ടാണ് പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകനായ ബിജു കൊല്ലപ്പെടുന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി