Kerala

'കത്തുകൾ' അതിനിർണായകം ; മുംബൈയിൽ കരുനീക്കങ്ങൾ സജീവം; അജിത്തിന് മേൽ കടുത്ത സമ്മർദ്ദം

ബിജെപി ക്യാമ്പിലേക്ക് പോയ എൻസിപി നേതാവ് അജിത് പവാറിനെ തിരികെ പാർട്ടിയിലേക്ക് മടക്കിയെത്തിക്കാനുള്ള ശ്രമം ഊർജ്ജിതമായി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാരിനെതിരായ പ്രതിപക്ഷ ഹർജി തള്ളണമെന്ന വാദം സുപ്രീം കോടതി അം​ഗീകരിച്ചില്ലെങ്കിലും അടിയന്തരമായി വിശ്വാസ വോട്ട് തേടാൻ ഉത്തരവ് പുറപ്പെടുവിക്കാത്തത് ബിജെപിക്ക് ആശ്വാസകരമായി. തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ അല്‍പംകൂടി സമയം നൽകുമെന്നതാണ് ബിജെപി ക്യാമ്പിന് ആശ്വാസകരമാകുന്നത്. എന്നാൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കത്തുകൾ ഹാജരാക്കൽ ബിജെപിക്ക് അതിനിർണ്ണായകമാണ്. ഭൂരിപക്ഷം അടക്കമുള്ള കാര്യങ്ങൾ കത്തിൽ വ്യക്തമാകും.

അതിനിടെ ബിജെപി ക്യാമ്പിലേക്ക് പോയ എൻസിപി നേതാവ് അജിത് പവാറിനെ തിരികെ പാർട്ടിയിലേക്ക് മടക്കിയെത്തിക്കാനുള്ള ശ്രമം ഊർജ്ജിതമായി തുടരുകയാണ്. ശരദ്പ പവാറിന്റെ ചെറുമകൻ അടക്കം പവാർ കുടുംബാം​ഗങ്ങൾ അജിതുമായി ബന്ധപ്പെട്ടു. എൻസിപിയിലേക്ക് തിരികെ എത്തണമെന്നാണ് കുടുംബം അജിത്തിന് മേൽ സമ്മർദ്ദം ചെലുത്തുന്നത്. പവാറിന്റെ മകൾ സുപ്രിയ സുലെയും അജിത്തിന്റെ സഹോദരനെ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടു.

അതിനിടെ, ബിജെപി ക്യാമ്പിൽ നിന്ന് ഒരു എൻസിപി എംഎൽഎ കൂടി ശരദ് പവാർ ക്യാമ്പിൽ എത്തി. മണിക് റാവു കോക്കഡെ എന്ന എംഎൽഎയാണ് തിരികെയെത്തിയത്. വിമതപക്ഷത്തുള്ള മൂന്ന് എംഎൽഎമാരുമായി തങ്ങൾ ബന്ധപ്പെട്ടതായി എൻസിപി നേതാക്കൾ സൂചിപ്പിച്ചു. അജിതിനൊപ്പം പോയ അഞ്ച് എംഎൽഎമാർ കൂടി ഇന്ന് രാത്രിയോടെ തിരിച്ചെത്തുമെന്നും എൻസിപി നേതാക്കൾ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം