Kerala

കനകമല ഐ എസ് കേസ് : ഒന്നാം പ്രതി മൻസീദ് മുഹമ്മദിന് 14 വർഷം തടവും പിഴയും ; രണ്ടാം പ്രതിക്ക് 10 വർഷം ശിക്ഷ

ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് 2016 ല്‍ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തി എന്നതാണ് കേസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനകമല ഐ എസ് കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മൻസീദ് മുഹമ്മദിന് 14 വർഷം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. രണ്ടാംപ്രതി സ്വാലിഹ് മുഹമ്മദിന് പത്തുവർഷം തടവും പിഴയും കൊച്ചി എൻഐഎ കോടതി വിധിച്ചു. മൂന്നാം പ്രതി റാഷിദ് അലിക്ക്  7 വർഷം തടവും പിഴയും, നാലാം പ്രതി എൻ കെ റംഷാദിന് റംഷാദിന് മൂന്ന് വർഷം തടവും പിഴയും കോടതി വിധിച്ചു.

കേസിലെ അ‍ഞ്ചാം പ്രതി സഫ് വാന് എട്ടുവർഷം തടവും പിഴയുമാണ് കോടതി വിധിച്ചത്. എട്ടാംപ്രതി മൊയ്നുദ്ദീന് മൂന്നുവർഷം തടവും പിഴയുമാണ് ശിക്ഷ. ഒന്നാം പ്രതിയായ മൻസീദിന് വ്യത്യസ്ത വകുപ്പുകളിലായി 52 വർഷം തടവാണ് വിധിച്ചത്. എന്നിൽ തടവ് ഒറ്റത്തവണയായി, 14 വർഷം അനുഭവിച്ചാൽ മതിയാകുമെന്ന് കോടതി അറിയിച്ചു. കേസിൽ ആറ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
 

കേസിലെ  ആറാംപ്രതി കുറ്റ്യാടി സ്വദേശി ജാസിമിനെയാണ് കോടതി വെറുതെവിട്ടിരുന്നു. ജാസിമിനെതിരായ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറുപേര്‍ക്കെതിരെയും കോടതി യുഎപിഎ വകുപ്പും ചുമത്തിയിരുന്നു. ആഗോള ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് 2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തി എന്നതാണ് കേസ്. രാജ്യദ്രോഹകുറ്റം, ഗൂഢാലോചന, യു.എ.പി.എ.യിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചത്.കേസില്‍ 70 സാക്ഷികളെ വിസ്തരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT