Kerala

കനത്ത മഞ്ഞിലും തുണ കേരളത്തിന്; മനുഷ്യ മഹാശൃംഖലയ്ക്ക് ഐക്യദാർഢ്യവുമായി കനേഡിയൻ മലയാളികൾ (വി‍ഡിയോ)

കേരളത്തിൽ ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മനുഷ്യ മഹാശൃഖലയ്ക്ക് ഐക്യദാർഢ്യവുമായി കനേഡിയൻ മലയാളികൾ

Author : സമകാലിക മലയാളം ഡെസ്ക്

ടൊറന്റോ: ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയമഭേദഗതി പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളത്തിൽ ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മനുഷ്യ മഹാശൃഖലയ്ക്ക് ഐക്യദാർഢ്യവുമായി കനേഡിയൻ മലയാളികൾ. കോരിത്തരിക്കുന്ന മഞ്ഞിനെ പോലും വകവയ്ക്കാതെ നിരത്തുകളിൽ കൈകോർത്തുനിന്ന് പൗരത്വ ഭേദ​ഗതിക്കെതിരെ നൂറോളം മലയാളികളാണ് മുദ്രാവാക്യം മുഴക്കിയത്. കാനഡയിലെ ടൊറന്റോയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

'സമന്വയ' എന്ന സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകൾ ആസാദി മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങി.

കേരളത്തിൽ കാസര്‍കോട് നിന്ന് ആരംഭിച്ച ശൃംഖലയിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയായപ്പോള്‍ കളിയിക്കാവിളയില്‍ എം എ ബേബി അവസാന കണ്ണിയായി. തിരുവനന്തപുരം പാളയം രക്താക്ഷി മണ്ഡപത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അണിനിരന്നത്.  ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമേ സാംസ്‌കാരിക, സിനിമാ, സഹിത്യ പ്രവര്‍ത്തകരും മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തു. സമസ്ത എപി, ഇകെ വിഭാഗം നേതാക്കളും മുജാഹിദ് വിഭാഗം നേതാക്കളും ശ്യംഖലയില്‍ പങ്കെടുത്തു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീ വര്‍ഗീസ് മാര്‍ കൂറിലോസ് ആലപ്പുഴയില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം; വൈദ്യുതിക്ക് പകരം ആരോഗ്യവും ദേവസ്വവും

Today's Rashi Phalam may 18| പുതിയ തീരുമാനങ്ങൾ ആത്മവിശ്വാസം വർധിപ്പിക്കും, സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്

Weekly Rashi Phalam (May 17- May 23, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍

ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ മെയ് 27ന്

SCROLL FOR NEXT