Kerala

കന്യാസ്ത്രീ സമരത്തെ അനുകൂലിച്ച തനിക്കെതിരെയുള്ള കേസ് സർക്കാരിന്റെ പ്രതികാര നടപടിയെന്ന് ജോയ് മാത്യു 

മിഠായിതെരുവ് പ്രകടന നിരോധിത മേഖലയാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അവിടെ സമരം നടത്തിയിട്ടുള്ള  ഭൂതകാലമാണ് തന്റേതെന്നും ജോയ് മാത്യൂ പ്രതികരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള  കന്യാസ്ത്രീ സമരത്തെ അനുകൂലിച്ച് പ്രകടനം നടത്തിയതിന് തനിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്‍റെ പ്രതികാര നടപടിയാണെന്ന് നടന്‍ ജോയ് മാത്യു. മിഠായിത്തെരുവ് പ്രകടനവിരുദ്ധ മേഖലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിനും സംഘത്തിനുമെതിരെ കേസെടുത്തത്. 

മിഠായിതെരുവ് പ്രകടന നിരോധിത മേഖലയാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അവിടെ സമരം നടത്തിയിട്ടുള്ള  ഭൂതകാലമാണ് തന്റേതെന്നും ജോയ് മാത്യൂ പ്രതികരിച്ചു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെ വിമർശിച്ചതിനാണ് പൊലീസ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ബുധനാഴ്ചയാണ് ജോയ് മാത്യുവിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് കോഴിക്കോട് മിഠായിതെരുവില്‍ പ്രകടനം നടത്തിയത്. ജോയ് മാത്യുവിനും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കും എതിരെയാണ് നടപടി. 149, 147 വകുപ്പുകള്‍ പ്രകാരം അന്യായമായ സംഘം ചേരല്‍, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഷ്‌കര്‍ സൈലന്റ് കില്ലര്‍, ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു'; ആദ്യ ഭാര്യയോടും ക്രൂരത, അണപൊട്ടി ജനരോഷം

'ക്ലാസിലെ സൗഹൃദം നല്ലതാണ്, പക്ഷെ വെള്ളക്കുപ്പി പങ്കിട്ടു കൊണ്ട് വേണ്ട'

കാലവര്‍ഷം ബുധനാഴ്ച കേരളത്തില്‍?, രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സിന്നര്‍, ജോക്കോവിച്... നിലവിലെ വനിതാ ചാംപ്യനും ഞെട്ടി; ഫ്രഞ്ച് ഓപ്പണില്‍ വമ്പന്‍ അട്ടിമറികള്‍ തുടരുന്നു

തമിഴ്‌നാട്ടിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് പ്രക്രിയ നാളെ മുതൽ; വിജയ് നയിക്കുന്ന ടിവികെയ്ക്ക് ആദ്യ പാർലമെന്റ് അംഗത്വം ഉറപ്പ്

SCROLL FOR NEXT